മയിൽ കറി റെസിപ്പിയുമായി യൂട്യൂബർ എക്സ്പ്രസ്, എക്സ്
India

'പരമ്പരാ​ഗത മയിൽ കറി റെസിപ്പി'യുമായി യൂട്യൂബർ; വി‍ഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്

പരമ്പരാഗത മയിൽ കറി റെസിപ്പി എന്ന് പേരിട്ടിരുന്ന വിഡിയോ സോഷ്യൽ മീ‍ഡിയയിൽ വൈറലായതോടെയാണ് യൂട്യൂബർക്കെതിരെ കേസെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മയിലിനെ കറി വയ്ക്കുന്നതിന്റെ വിഡിയോ പോസ്റ്റ് ചെയ്ത തെലങ്കാനയിലെ യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്. പരമ്പരാഗത മയിൽ കറി റെസിപ്പി എന്ന് പേരിട്ടിരുന്ന വിഡിയോ സോഷ്യൽ മീ‍ഡിയയിൽ വൈറലായതോടെയാണ് യൂട്യൂബർക്കെതിരെ കേസെടുത്തത്. തെലങ്കാനയിലെ രാജണ്ണ സിറിസില ജില്ലയിലെ തങ്കല്ലപ്പള്ളി സ്വദേശി പ്രണയ്കുമാറിനെതിരെയാണ് നടപടി.

വനംവകുപ്പ് ഉദ്യോ​ഗസ്ഥർ ഇയാളെ പിടികൂടി. ഫോറൻസിക് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ശനിയാഴ്ചയാണ് ഇയാൾ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ വൈറലായതിന് പിന്നാലെ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൃ​ഗ സംരക്ഷണ പ്രവർത്തകരടക്കം രം​ഗത്തെത്തിയിരുന്നു.

ഇതേത്തുടർന്ന് പ്രണയ്കുമാറിന്റെ യൂട്യൂബ് ചാനലിൽ നടത്തിയ പരിശോധനയിൽ കാട്ടുപന്നിയെ കറി വെക്കുന്ന വിഡിയോയും പൊലീസ് കണ്ടെത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെ‌‌ടുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് രാജണ്ണ സിറിസില ജില്ലാ എസ്പി അഖില മഹാജൻ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം പ്രണയ്കുമാറിന്റെ യൂട്യൂബ് ചാനലിൽ നിന്നും ഈ വിഡിയോകൾ ഉദ്യോ​ഗസ്ഥർ നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT