India

 'മടുക്കും വരെ തുടര്‍ന്നോളൂ';  യുവാവിനെ കുത്തിക്കൊല്ലാന്‍ 17കാരനെ പ്രേരിപ്പിച്ച് ചേട്ടന്‍; വീഡിയോ പകര്‍ത്തി; കൊലയ്ക്ക് പിന്നില്‍ ത്രികോണപ്രണയം

മൂത്തസഹോദരന്റെ പ്രേരണയെ തുടര്‍ന്നായിരുന്നു കൊലപാതകം

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: പ്രായപുര്‍ത്തിയാകാത്ത ആണ്‍കുട്ടി പൊതുനിരത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ത്രികോണപ്രണയമാണ് കൊലയ്ക്ക് പിന്നില്‍.  മൂത്തസഹോദരന്റെ പ്രേരണയെ തുടര്‍ന്നായിരുന്നു കൊലപാതകം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

നിനക്ക് ചെയ്യാനാവാന്നതെല്ലാം ചെയ്‌തോളൂ എന്ന് മൂത്തസഹോദരന്‍ അനിയനോട് പറയുന്നത് വീഡിയോയില്‍ കാണാം. രാഹുല്‍ താണ്ടി എന്ന പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം. താണ്ടി സുഹൃത്തിനൊപ്പം ഇരിക്കുമ്പോള്‍ പ്രതിയുടെ മൂത്തസഹോദരന്‍ അയാളെ സമീപിച്ച് തിക്രപ്പാറിയിലേക്ക് ലിഫ്റ്റ് ആവശ്യപ്പെടുകയായിരുന്നു.

ലിഫ്റ്റ് നല്‍കിയതിന് പിന്നാലെ തിക്രപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ കാത്തുനില്‍ക്കുകയായിരുന്നു. വണ്ടിയില്‍ നിന്ന് വലിച്ചിഴച്ച് 17കാരന്‍ കുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ മൂത്തസഹോദരന്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടി മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍്ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു