ത്രിണമൂൽ എംപി മഹുവ മൊയ്ത്ര / ചിത്രം ട്വിറ്റർ 
India

'ആർക്കറിയാം എവിടെ എത്തുമെന്ന്', ചായയുണ്ടാക്കുന്ന വിഡിയോയുമായി മഹുവ മൊയ്ത്ര; വൈറല്‍

കുട്ടിക്കാലത്ത് ചായ വിൽക്കുന്നതിനെക്കുറിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി പറയാറുള്ള കഥകളെ പരിഹസിക്കുന്ന തരത്തിലായിരുന്നു എംപിയുടെ വീഡിയോ.

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച് ത്രിണമൂൽ എംപി മഹുവ മൊയ്ത്രയുടെ വീഡിയോ. ബെംഗാളിലെ ഒരു സാധാരണ ചായക്കടയിൽ ചായ ഉണ്ടാക്കുന്ന എംപിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹുവ മൊയ്ത്ര തന്നെയാണ്  ട്വിറ്റർ പേജിലൂടെ വീഡിയോ പങ്കുവെച്ചത്.

'ചായ ഉണ്ടാക്കാൻ ഒരു കൈ ഞാനും പരീക്ഷിച്ചു. ആർക്കറിയാം ഇത് എന്നെ എവിടെ എത്തിക്കുമെന്ന്' എന്ന ക്യാപ്ഷനോടെയാണ് എംപി വീഡിയോ പൊസ്റ്റ് ചെയ്തത്. കുട്ടിക്കാലത്ത് ചായ വിൽക്കുന്നതിനെക്കുറിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി പറയാറുള്ള കഥകളെ പരിഹസിക്കുന്ന തരത്തിലായിരുന്നു എംപിയുടെ വീഡിയോ. ഇന്നലെ രാത്രി പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് ഇതിനോടകം 8,000 ലൈക്ക് ലഭിച്ചു. 600 തവണയാണ് വീഡിയോ റീട്വീറ്റ് ചെയ്യപ്പെട്ടത്.

പ്രമുഖരടക്കം നിരവധി പേർ വീഡിയോയ്ക്ക് കമന്റ് ചെയ്തു.  'ഇത് നിങ്ങളെ എവിടെയാണ് എത്തിക്കുക എന്നത് നിങ്ങൾക്ക് നല്ല ബോധ്യമുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണെന്ന്' സുഭാഷ് ചന്ദ്ര ബോസിന്റെ ബന്ധുവും മുൻകാല ബിജെപി നേതാവുമായിരുന്ന ചന്ദ്ര കുമാർ ബോസ് കമന്റ് ചെയ്തു.

വീഡിയോ വൈറലായതോടെ പ്രധാന മന്ത്രിയെ പരാമർശിച്ചും നിരവധി ആളുകൾ കമന്റു ചെയ്തിരുന്നു. രാജ്യത്തിന് ഒരു ചായക്കാരൻ തന്നെ അധികമാണ് ഇനി ഒരു ചായക്കാരിയെ കൂടി സഹിക്കാൻ കഴിയുമോ എന്ന കാര്യം സംശയമാണെന്നായിരുന്നു മറ്റൊരു കമന്റ്. മഹുവയുടെ മണ്ഡലമായ കൃഷ്ണനഗറിൽ ദിദിർ സുരക്ഷാ കവജ് ക്യാമ്പയിന്റെ ഭാഗമായി എത്തിയതായിരുന്നു എംപി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT