പ്രതീകാത്മക ചിത്രം 
India

വഴക്കിന് പിന്നാലെ ഭാര്യയുടെ തല വെട്ടിമാറ്റി 30കാരന്‍, അറസ്റ്റ് 

ത്രിപുരയില്‍ ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി. ഭാര്യയുടെ കൊലപാതകത്തില്‍ പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മദ്യത്തിന് അടിമയായ 30കാരന്‍ ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെയായിരുന്നു പ്രകോപനമെന്ന് പൊലീസ് പറയുന്നു.

ത്രിപുര ബെലോണിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.കുടുംബ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം.

30 വയസുള്ള സൗമിത്രയാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു യുവാവ്. വഴക്കിനെ തുടര്‍ന്ന് കുപിതനായ യുവാവ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഭാര്യയുടെ തല വെട്ടിമാറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അയല്‍വാസികള്‍ ഉടനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT