പ്രതീകാത്മക ചിത്രം 
India

വീട്ടില്‍ പട്ടിണി; ടീച്ചര്‍ സള്‍ഫ്യൂരിക്ക് ആസിഡ് കഴിച്ചു മരിച്ചു; ഒരു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഇവരുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ദാരിദ്ര്യത്തെ തുടര്‍ന്ന് ത്രിപുരയില്‍ അധ്യാപിക ആസിഡ് കഴിച്ച് മരിച്ചു. ഒരു വയസുകാരനായ കുട്ടിക്കും യുവതി ആസിഡ് നല്‍കി. മുപ്പതുകാരിയായ റൂമിയാണ് മരിച്ചത്.

അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഇവരുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിക്കും ആസിഡ് നല്‍കിയ ശേഷം ജീവനൊടുക്കാനായിരുന്നു ശ്രമം. യുവതിയുടെ വീട്ടില്‍ നിന്ന്  5 പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ദാമ്പത്യജീവിതത്തിലെ അസംതൃപ്തിയും ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വീട്ടില്‍ നിന്ന് സള്‍ഫ്യൂരിക്കാസിഡിന്റെ കുപ്പി പൊലീസ് കണ്ടെടുത്തു. യുവതിയെ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും തുടര്‍ചികിത്സയ്ക്കായി അഗര്‍ത്തലയിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കിടെയാണ് യുവതി മരിച്ചത്. ഒരു വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിനും അധ്യാപന ജോലി സമീപകാലത്ത് നഷ്ടമായിരുന്നു. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു യുവതി  ആത്മഹത്യക്ക് ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി