പറ്റ്ന: അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് കോവിഡ് 19 ശരിയായ തരത്തില് കൈകാര്യം ചെയ്തില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡ. എന്നാല് നരേന്ദ്രമോദി ഇന്ത്യന് ജനതയെ മഹാമാരിയില് നിന്ന് രക്ഷിച്ചെന്നും നഡ്ഡ പറഞ്ഞു. ബീഹാര് തെരഞ്ഞെടുപ്പ് റാലിയില് സംസാരിക്കുകയായിരുന്നു നഡ്ഡ
അമേരിക്കന് തെരഞ്ഞെടുപ്പ് ഫലങ്ങള് പ്രഖ്യാപിക്കുകയാണ്. എന്നാല് കോവിഡ് 19 ശരിയായ വിധത്തില് കൈകാര്യം ചെയ്യാനായില്ലെന്നാണ് അവിടുത്തെ ജനങ്ങള് പറയുന്നത്. എന്നാല് മോദിജിയുടെ സമയബന്ധിതമായ തീരുമാനങ്ങള് ഒരു മഹാമാരിയില് നിന്ന് 130 കോടി ജനങ്ങളെയും രക്ഷിച്ചെന്ന് നഡ്ഡ പറഞ്ഞു.
കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്കെതിരെയും രൂക്ഷമായ വിമര്ശനങ്ങളാണ് നഡ്ഡ ഉന്നയിച്ചത്. ഇത് ബിഹാറിന്റെ ഭാവി നിര്ണയിക്കുന്ന തെരഞ്ഞടുപ്പാണ്. അതുകൊണ്ട് എന്ഡിഎ സര്ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നും ബിജെപി അധ്യക്ഷന് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates