പ്രതീകാത്മക ചിത്രം 
India

15കാരിയെ അയല്‍വാസിയായ അധ്യാപകന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

പ്രതി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണെന്നും കഴിഞ്ഞ 3 വര്‍ഷമായി ട്യൂഷന്‍ ക്ലാസ് എടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ അധ്യാപകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ കോട്ട സ്വദേശിയായ 28കാരനാണ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ നാടുവിട്ട പ്രതിയെ ഹരിയാനയിലെ ഗുരുഗ്രാം ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

28 കാരനായ ഗൗരവ് ജെയിന്‍ ആണ് പിടിയിലായത്. ഫെബ്രുവരി 13ന് രാംപൂര്‍ സിറ്റി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ വെച്ചാണ് അധ്യാപകന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഗുരുഗ്രാമിലെ സഹോദരിയുടെ വീടിന് പുറത്ത് നിന്നാണ് ജെയിനെ അറസ്റ്റ് ചെയ്തത്. 

ഒളിവിലായ പ്രതിയെ പിടികൂടാന്‍ രാജസ്ഥാന്‍ 30 അംഗപൊലീസ് സംഘത്തിന്. ജെയിന്‍ സഹോദരിയുടെ വീട്ടിലെത്തുമെന്ന് മനസിലാക്കിയ പൊലീസ് ഒരു സംഘത്തെ വിന്യസിച്ചിരുന്നു. സഹോദരിയുടെ വീട്ടില്‍ കയറാന്‍ ശ്രമിച്ച ജെയ്‌നെ പൊലീസ് പിടികൂടിയിരുന്നു. പിടിക്കപ്പെടുമെന്ന് ഭയന്ന് ജെയ്‌നിന്റെ ജീവിതം അവസാനിപ്പിച്ചേക്കാമെന്ന് സംശയിച്ച പൊലീസ് ചമ്പല്‍ നദിയിലും മറ്റ് കനാലുകളിലും ആദ്യം തിരച്ചില്‍ നടത്തിയിരുന്നു.

പ്രതി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണെന്നും കഴിഞ്ഞ 3 വര്‍ഷമായി ട്യൂഷന്‍ ക്ലാസ് എടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൈള്‍ കെട്ടിയിട്ട് ശ്വാസം മുട്ടനുഭവപ്പെട്ട നിലയിലാണ് പെണ്‍കുട്ടിയെ ജെയിനിന്റെ വീട്ടില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ ജെയ്‌നിന്റെ വീട്ടില്‍ പെണ്‍കുട്ടി മാത്രമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും