ഭോലാപ്പൂര്‍ റോഡ് ഷോയ്ക്കിടെ അമിത് ഷാ ചിത്രം ട്വിറ്റര്‍ 
India

ഇത് മോദിയ്ക്കുള്ള സ്‌നേഹം; മമതയോടുള്ള വെറുപ്പ്; ബംഗാളില്‍ പടുകൂറ്റന്‍ റാലിയുമായി അമിത് ഷാ  

മമത, യുദ്ധത്തിന് തയ്യാറായിക്കൊളളു. ജനം മാറ്റത്തിനായും ബംഗാളിന്റെ വികസനത്തിനായും കാത്തിരിക്കുന്നുവെന്ന് അമിത് ഷാ

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  ബംഗാളില്‍ പടുകൂറ്റന്‍ റോഡ് ഷോയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭോലപ്പൂരില്‍ നടന്ന പൊതുറാലിയില്‍ മമതയ്ക്കും തൃണമൂല്‍ സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് അമിത് ഷാ നടത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ അമിത് ഷാ വിശ്വഭാരതി സര്‍വകലാശാലയും  ശാന്തിനികേതനും സന്ദര്‍ശിച്ചിരുന്നു.

ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളോടെയാണ് അമിത് ഷായുടെ പ്രസംഗം ആരംഭിച്ചത്. ബോലാപ്പൂരിലെ വലിയ ജനക്കൂട്ടത്തിന് അമിത് ഷാ നന്ദി അറിയിക്കുകയും ചെയ്തു.  ഇത്രയും വലിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌നേഹമാണ്. ഒപ്പം മമതാ ബാനര്‍ജിയോടുള്ള വെറുപ്പാണെന്നും അമിത് ഷാ പറഞ്ഞു. താന്‍ എന്റെ ജീവിതത്തില്‍ നിരവധി റോഡ് ഷോകളില്‍ പങ്കെടുത്തിത്തിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു റോഡ് ഷോ തന്റെ ജീവതത്തില്‍ ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. 

മമതയെ തോല്‍പ്പിക്കാനാണ് ഇത്തവണ ബംഗാളിലെ ജനതയുടെ തീരുമാനം. ഇക്കുറി താമരയുടെ സമയമാണ്. മമതബാനര്‍ജി യുദ്ധത്തിന് തയ്യാറായിക്കൊളളു. ജനം മാറ്റത്തിനായും ബംഗാളിന്റെ വികസനത്തിനായും കാത്തിരിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ