TVK cadres propose Vijay’s candidature from Perambur 
India

വിജയ് പെരമ്പൂരില്‍ മത്സരിക്കും?, പ്രമേയം പാസാക്കി ടിവികെ

വടക്കന്‍ ചെന്നൈയിലെ പ്രമുഖ മണ്ഡലങ്ങളില്‍ ഒന്നായ പെരമ്പൂര്‍ നിലവില്‍ ഡിഎംകെയുടെ സിറ്റിങ് മണ്ഡലമാണ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്, 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ചേയ്ക്കും. ഞായറാഴ്ച നടന്ന പാര്‍ട്ടി പ്രവര്‍ത്തക യോഗത്തില്‍ ആണ് വിജയ് മത്സരിക്കേണ്ട മണ്ഡലം സംബന്ധിച്ച് നിര്‍ദേശം ഉയര്‍ന്നത്. മണ്ഡലം സംബന്ധിച്ച നിര്‍ദേശത്തിന് പാര്‍ട്ടിയോഗത്തിന്റെ പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പെരമ്പൂരില്‍ നടന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മാനേജ്മെന്റ് ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയാണ് വിജയ് മത്സരിക്കേണ്ട മണ്ഡലത്തെ കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചത്. ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് നിര്‍ദ്ദേശത്തെ പിന്തുണയ്ച്ചു. പിന്നീട് നടന്ന ചര്‍ച്ചയും മണ്ഡലം സംബന്ധിച്ച നിര്‍ദേശത്തെ അംഗീകരിച്ചു.

വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന നിമയസഭാ മണ്ഡലത്തില്‍ നിന്നും താന്‍ ജനവിധി തേടുമെന്ന് നേരത്തെ വിജയ് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു ആധവ് അര്‍ജുന പെരമ്പൂര്‍ ശുപാര്‍ശ ചെയ്തത്. വികസന പിന്നോക്കാവസ്ഥയാണ് മാനദണ്ഡമെങ്കില്‍ ഏറ്റവും യോജിച്ച മണ്ഡലം പെരുമ്പൂര്‍ തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യടിച്ച് സ്വീകരിച്ചു. തമിഴക വെട്രി കഴകത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പെരമ്പൂര്‍ എന്ന് പ്രമേയത്തെ പിന്താങ്ങിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ചൂണ്ടിക്കാട്ടി. മണ്ഡലത്തില്‍ പാര്‍ട്ടിക്ക് 1,810 ഭാരവാഹികളും 40,000 അംഗങ്ങളുമുണ്ട്. പാര്‍ട്ടി പ്രമേയത്തെ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ പൂര്‍ണ്ണഹൃദയത്തോടെ അംഗീകരിക്കുന്നതായും ആനന്ദ് പറഞ്ഞു.

വേലച്ചേരി, വിരുഗമ്പാക്കം, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍ ഒന്നില്‍ വിജയ് മത്സരിക്കുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന അഭ്യൂഹങ്ങള്‍. വടക്കന്‍ ചെന്നൈയിലെ പ്രമുഖ മണ്ഡലങ്ങളില്‍ ഒന്നായ പെരമ്പൂര്‍ നിലവില്‍ ഡിഎംകെയുടെ സിറ്റിങ് മണ്ഡലമാണ്. 2021 ല്‍ 54976 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ഥി ആര്‍ ഡി ശേഖറിന്റെ വിജയം.

A proposal urging Vijay, actor and president of the Tamilaga Vettri Kazhagam (TVK), to contest the 2026 Assembly election from the Perambur constituency was formally moved and seconded at the party’s workers meeting here on Sunday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം, സ്വാഭാവിക വീഴ്ച; എല്ലാ ഓപ്പറേഷനും തെറ്റാണോയെന്ന് ഗോവിന്ദന്‍

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

വീട്ടുവളപ്പില്‍ കൂറ്റന്‍ രാജവെമ്പാല; വിദഗ്ധമായി പിടികൂടി- വിഡിയോ

ഒരു മാസം നീണ്ട ഉത്സവം; ഇരുമ്പില്‍ പുളിയിന്‍കീഴ് ദദ്രകാളി ക്ഷേത്രത്തില്‍ കാളിയൂട്ട് പറണേറ്റ് ഉത്സവം ബുധനാഴ്ച മുതല്‍, മീനഭരണി നേര്‍ച്ചതൂക്കം

ചിക്കനോ മുട്ടയോ, പ്രോട്ടീൻ കൂടുതൽ ഏതിന്?

SCROLL FOR NEXT