അരുള്‍ വിഘ്‌നേഷ് 
India

വനിതാ കലക്ടര്‍ക്ക് അശ്ലീല സന്ദേശം : ടിവികെ എംഎല്‍എ അറസ്റ്റില്‍

കലക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കള്ളക്കുറിച്ചി പൊലീസ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ചെന്നൈ : വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) എംഎല്‍എ അരുള്‍ വിഘ്‌നേഷ് അറസ്റ്റില്‍. കള്ളക്കുറിച്ചി ജില്ലാ കലക്ടറായ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, പൊതുപരിപാടികളിലും ഔദ്യോഗിക വസതിയിലുമെത്തി അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം.

നവംബര്‍ 23-ന് കലക്ടര്‍ കള്ളക്കുറിച്ചി എസ്പിക്ക് പരാതി നല്‍കി. കലക്ടറുടെ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തില്‍ കള്ളക്കുറിച്ചി ഓള്‍ വനിതാ പൊലീസ് എംഎല്‍എയ്‌ക്കെതിരെ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

ഡി.എം.കെ എംപി കനിമൊഴിയാണ് ഈ വിഷയം ആദ്യമായി പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നത്. ഇതിനെത്തുടര്‍ന്ന്, ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എം.എല്‍.എയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ദേശീയ വനിതാ കമ്മീഷനും ആരോപണങ്ങള്‍ സ്വമേധയാ പരിഗണിക്കുകയും, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

TVK MLA Arul Vignesh arrested over alleged harassment of Kallakurichi Collector

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷൻ ചക്കകൊമ്പൻ താത്ക്കാലികമായി നിർത്തിവെച്ചു; ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യമുണ്ടാകില്ലെന്ന് സിസിഎഫ്

നിങ്ങളുടെ വാട്സ്ആപ്പില്‍ ഈ പ്രശ്നമുണ്ടോ? ഹാക്ക് ചെയ്യപ്പെട്ടേക്കാം; കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പ്

വിജയ് സേതുപതിയുടെ 'പോക്കറ്റ് നോവലി'ലെ ആദ്യ ഗാനം ഡിസംബർ ഒന്നിനെത്തും; ചിത്രമെത്തുക പൊങ്കലിന്

പുകവലിക്കുന്നത് പ്രിന്‍സിപ്പലിനോട് പറഞ്ഞു; 7 -ാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ കഴുത്തുഞെരിച്ചു കൊന്നു, നാലു കുട്ടികള്‍ പിടിയില്‍

വീണ്ടും നായകനായി ഹിറ്റ്മാന്‍; മൂന്ന് സീസണുകള്‍ക്ക് ശേഷം ക്യാപ്റ്റന്‍സി തിരിച്ചുനല്‍കി മുംബൈ ഇന്ത്യന്‍സ്