

റാഞ്ചി: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. കേസില്‍ നാലു വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ പുകവലിക്കുന്നതും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും പ്രിന്‍സിപ്പലിനോട് പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.
ചാരുവിലെ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥിയെ ചൊവ്വാഴ്ച ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലുള്ളവരില്‍ മൂന്നുപേര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളും ഒരാള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. പ്രതികള്‍ പുകയില മുറുക്കുന്നവരും സിഗരറ്റ് വലിക്കുന്നവരുമായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി.
കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി ഇക്കാര്യം സ്‌കൂള്‍ പ്രിന്‍സിപ്പലിനോടും ഹോസ്റ്റല്‍ വാര്‍ഡനോടും പലതവണ സൂചിപ്പിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ നാല് പ്രതികളും ചേര്‍ന്ന് ഒരു സ്‌കാര്‍ഫ് ഉപയോഗിച്ച് കുട്ടിയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് ഛത്ര സബ്-ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ (SDPO) സണ്ണി വര്‍ദ്ധന്‍ പറഞ്ഞു. കസ്റ്റഡിയിലുള്ളവരില്‍ മൂന്നുപേര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളും ഒരാള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ചാരുവിലെ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പെണ്‍കുട്ടികളടക്കം 220 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates