power saw x
India

ക്ലാസിൽ അതിക്രമിച്ചു കയറി യന്ത്രവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; 21 കാരൻ അറസ്റ്റിൽ

അനന്ത്പുർ ജില്ലയിലെ രപ്ടഡു ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂളിൽ രാവിലെ പത്തരയോടെയായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ സ്കൂളിൽ യന്ത്രവാൾ ഉപയോഗിച്ച് പത്താംക്ലാസുകാരിയെ കൊലപ്പെടുത്താൻ ശ്രമം. ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു വിദ്യാർത്ഥിനിക്കും പരിക്കേറ്റിട്ടുണ്ട്. അനന്ത്പുർ ജില്ലയിലെ രപ്ടഡു ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂളിൽ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

ശ്രീ സത്യസായ് ജില്ലയിലെ ധർമവരം നഗലൂർ സ്വദേശി ഹേമന്ത് ( ദുമ്മു ) എന്ന ഇരുപത്തൊന്നുകാരൻ ആണ് പെൺകുട്ടിയെ ആക്രമിച്ചത്. ഇയാൾ കുട്ടിയുടെ ബന്ധുവാണെന്നാണ് സൂചന. രാവിലെ പത്തരയോടെ അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇയാൾ യന്ത്രവാളുമായി ക്ലാസിലേക്ക് അതിക്രമിച്ചു കയറിയത്. വാളു കൊണ്ടുള്ള ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും കഴുത്തിലും പുറത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിയെ ഉപേക്ഷിച്ച് ഹേമന്ത് സ്കൂളിൽനിന്ന് പുറത്തുകടന്നതിനുശേഷമാണ് സ്കൂൾ അധികൃതർക്ക് ക്ലാസ്‌ മുറിയിലെത്താനായതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പിന്നീട് ധർമവരം റെയിൽവേ സ്റ്റേഷനിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

Two Class 10 girls attacked with power saw inside Andhra Pradesh school

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 774 lottery result

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി

'ചര്‍ച്ചയ്ക്കു പോലും വിളിച്ചില്ല'; വളര്‍മതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി, പ്രതിരോധിച്ച് യുവമോര്‍ച്ച, സംഘര്‍ഷം

പഞ്ചാബില്‍ 40 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി AAP; ഭഗവന്ത് മന്‍ ധൂരിയില്‍, ജയിലിലുള്ള മന്ത്രിക്കും സീറ്റ്