ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചവരെ സിനിമ സ്റ്റൈലിൽ നേരിട്ട് വനിത പൊലീസ് ഉദ്യോ​ഗസ്ഥർ/ ചിത്രം ട്വിറ്റർ 
India

ഐഡിക്ക് പകരം തോക്ക്, ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചവരെ സിനിമ സ്റ്റൈലിൽ നേരിട്ട് വനിത പൊലീസ് ഉദ്യോ​ഗസ്ഥർ; വീഡിയോ

ബാങ്ക് തുറന്ന സമയം ജീവനക്കാരാണെന്ന് പറഞ്ഞാണ് സംഘം ബാങ്കിനുള്ളിൽ കയറാൻ ശ്രമിച്ചത്.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ സിനിമ സ്റ്റൈലിൽ തുരത്തിയോടിച്ച വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദന പെരുമഴ. ബിഹാറിലെ ഹജിപൂരിലാണ് സംഭവം. ഹജിപൂർ ബാങ്കിന് സുരക്ഷയൊരുക്കാൻ നിയോ​ഗിക്കപ്പെട്ട വനിത പൊലീസ് ഉദ്യോ​ഗസ്ഥരായിരുന്നു ജൂഹി കുമാരിയും ശാന്തി കുമാറും. 

ബാങ്ക് തുറന്ന സമയം ജീവനക്കാരാണെന്ന് പറഞ്ഞ് ബാങ്കിൽ പ്രവേശിക്കാൻ ശ്രമിച്ച മൂന്നം​ഗ സംഘത്തോട് ഐഡി കാണിക്കാൻ പറഞ്ഞപ്പോൾ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താൻ തുടങ്ങി. പിന്നെ ഒന്നും ചിന്തിച്ചില്ല ജൂഹിയും ശാന്തിയും സംഘവുമായി മല്ലിട്ടു. പിടിക്കപ്പെടുമെന്നായപ്പോൾ സംഘം ഇറങ്ങി ഓടി. ഇരുവരും സ്വന്തം ജീവൻ പണയം വെച്ച് നടത്തിയ ചെറുത്തുനിൽപ്പിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തിയത്.

മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ ഓം പ്രകാശ് വനിത പൊലീസ് ഉദ്യോ​ഗസ്ഥരുടെ ധീരതയെ അഭിനന്ദിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്നും. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT