പ്രതീകാത്മക ചിത്രം 
India

ബാത്ത്‌റൂമില്‍ ബക്കറ്റില്‍ നിറച്ചുവെച്ച ചൂടുവെള്ളം ദേഹത്തേയ്ക്ക് മറിഞ്ഞുവീണു; രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

കര്‍ണാടകയില്‍ ദേഹത്ത് ചൂടുവെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ദേഹത്ത് ചൂടുവെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. ബാത്ത്‌റൂമില്‍ വച്ച് അബദ്ധത്തില്‍ ബക്കറ്റില്‍ നിറച്ചിരുന്ന ചൂടുവെള്ളം കുഞ്ഞിന്റെ ശരീരത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ഞായറാഴ്ച മൈസൂരു താലൂക്കിലാണ് നാടിനെ നടുക്കിയ സംഭവം. കുഞ്ഞിനെ കുളിപ്പിക്കാന്‍ ചുടുവെള്ളം നിറച്ച ബക്കറ്റുമായി അമ്മ ജയലക്ഷ്മി ബാത്ത്‌റൂമില്‍ പോയി. ബാത്ത്‌റൂമില്‍ ബക്കറ്റിനൊപ്പം കുഞ്ഞിനെയും നിര്‍ത്തിയ ശേഷം തണുത്ത വെള്ളം എടുക്കാന്‍ പുറത്തേയ്ക്ക് പോയ സമയത്താണ് സംഭവം നടന്നത്. കളിക്കുന്നതിനിടെ, അബദ്ധത്തില്‍ ചൂടുവെള്ളം കുഞ്ഞിന്റെ ദേഹത്ത് വീണതാകാമെന്ന് പൊലീസ് പറയുന്നു. ഈസമയത്ത് കുഞ്ഞിന്റെ അച്ഛന്‍ ജോലി ആവശ്യത്തിനായി പുറത്ത് പോയിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ, ഉടനെ തന്നെ രണ്ടുവയസുകാരിയെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കേ രാത്രിയിലാണ് മരിച്ചത്.കുഞ്ഞിന് 60ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT