ഫയല്‍ ചിത്രം 
India

രണ്ടുവയസുകാരിയെ അച്ഛന്റെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പിടിയില്‍

രാത്രിയില്‍ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുന്നതിനിടെ, കുട്ടിയെ എടുത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തു. അതിന് പിന്നാലെ കുട്ടിയെ അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: രണ്ടുവയസുകാരിയെ അച്ഛന്റെ ട്രക്ക് ഡ്രൈവറായ സുഹൃത്ത് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പ്രതിയെ പിടികൂടിയതായി പൊലിസ് പറഞ്ഞു.

പത്തുവയസുകാരി ഉള്‍പ്പടെ രണ്ട് കുട്ടികളുടെ പിതാവായ ട്രക്ക് ഡ്രൈവര്‍ ബുധനാഴ്ച സുഹൃത്തിന്റെ വീട്ടിലെത്തിയിരുന്നു. രാത്രിയില്‍ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുന്നതിനിടെ, കുട്ടിയെ എടുത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തു. അതിന് പിന്നാലെ കുട്ടിയെ അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു.

ഓഫീസിലേക്ക് പോകുകയായിരുന്ന രണ്ട് ഹോം ഗാര്‍ഡുമാരാണ് റോഡില്‍ ചോരയൊലിച്ച് കരഞ്ഞുകിടക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ മാതാപിതാക്കളെ അന്വേഷിക്കാന്‍ തുടങ്ങി. ഇക്കാര്യം ഇവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.

അതിനിടെ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഉടന്‍ തന്നെ പൊലീസ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ബന്ധപ്പെടുകയും കുഞ്ഞിനെ കൈമാറുകയും ചെയ്തു. കുഞ്ഞ് ബലാത്സംഗം ചെയ്യപ്പെട്ടതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. കുഞ്ഞിനെ ശസത്രക്രിയയ്ക്ക് വിധേയമാക്കിയതായും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.

സമീപത്തെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് ഒരു ട്രക്കും അതിന്റെ ഡ്രൈവറെയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച തണ്ടയിലേക്കുള്ള യാത്രക്കിടെ പിതാംപൂരിന് സമീപത്തുവച്ച് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്