പ്രതീകാത്മക ചിത്രം 
India

ലാന്‍ഡിങ്ങിനു തൊട്ടു മുമ്പ്‌ വിമാനത്തിന്റെ ടയര്‍ പൊട്ടി; 150 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

150 യാത്രക്കാരുമായി ബംഗളൂരു വിമാനത്തില്‍ പറന്നിറങ്ങിയ തായ്‌ലന്‍ഡ് വിമാനം അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:150 യാത്രക്കാരുമായി ബംഗളൂരു വിമാനത്താവളത്തില്‍ പറന്നിറങ്ങിയ തായ്‌ലന്‍ഡ് വിമാനം അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പറന്നിറങ്ങുന്നതിന് തൊട്ടുമുന്‍പ് ടയര്‍ പൊട്ടിയെങ്കിലും സുരക്ഷിതമായി വിമാനം നിലത്തിറക്കി. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും യാതൊരുവിധ പരിക്കുകളുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗളൂരു വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 256 സീറ്റുകളുള്ള ടിജി 325 ബോയിങ് ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം ചൊവ്വാഴ്ച രാത്രി 11.32 ഓടേയാണ് ബംഗളൂരു വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്.

പറന്നിറങ്ങുന്നതിന് തൊട്ടുമുന്‍പ് ടയര്‍ പൊട്ടിയെങ്കിലും പൈലറ്റ് സുരക്ഷിതമായി വിമാനം നിലത്തിറക്കി. ആകാശത്ത് വച്ചാണ് ടയര്‍ പൊട്ടിയതെങ്കിലും ഇത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. യാത്രക്കാരെ പുറത്തിറക്കിയ ശേഷം വിമാനത്തില്‍ പരിശോധന നടത്തി. സാങ്കേതികവിഭാഗം പുതിയ ടയര്‍ ഘടിപ്പിച്ച ശേഷം വ്യാഴാഴ്ച വിമാനം തായ്‌ലന്‍ഡിലേക്ക് തിരികെ പറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT