കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഫയൽ
India

രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും, കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാൾ

ഭരണഘടനാപരമായ അടിത്തറയുള്ളതിനാല്‍ ഈ നിയമം രാജ്യത്തുടനീളം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് (UCC) രാജ്യത്തുടനീളം നടപ്പിലാക്കുമെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാൾ. ഭരണഘടനാപരമായ അടിത്തറയുള്ളതിനാല്‍ ഈ നിയമം രാജ്യത്തുടനീളം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഏതാനും ചില സംസ്ഥാനങ്ങളില്‍ മാത്രമായി നിയമം പരിമിതപ്പെടുത്തുന്നത് ന്യായീകരിക്കാനാകില്ലെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്ര നിയമമന്ത്രി പറഞ്ഞു.

'പാര്‍ലമെന്റില്‍ (Constituent Assembly) ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ സഹകരിച്ച അംഗങ്ങള്‍ ആര്‍ട്ടിക്കിള്‍ 44-ല്‍ ഇതിനായുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തുകയും ചെയ്തു. സുപ്രീം കോടതിയും പല അവസരങ്ങളിലും ഇക്കാര്യത്തില്‍ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ മുന്നോട്ടുവന്നത് ശുഭകരമായ കാര്യമാണ്. ബിജെപി അധികാരത്തിലില്ലാതിരുന്ന കാലത്തുപോലും ഗോവയില്‍ പൊതുവായ ഒരു സിവില്‍ കോഡ് നിലവിലുണ്ടായിരുന്നു. കേന്ദ്രമന്ത്രി പറഞ്ഞു.

'രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഈ ലക്ഷ്യത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന് ഭരണഘടനാപരമായ അടിത്തറയുണ്ട്. അതിനാല്‍ സിവില്‍ കോഡ് നടപ്പാക്കല്‍ ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കേണ്ട കാര്യമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികകളിലും ഈ വിഷയം ഇടംനേടുന്നുണ്ട്.' കേന്ദ്രമന്ത്രി പറഞ്ഞു.

ഉത്തരാഖണ്ഡ് ആണ് രാജ്യത്ത് ആദ്യം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയ സംസ്ഥാനം. 2024 ഫെബ്രുവരിയിലാണ് ഉത്തരാഖണ്ഡില്‍ നിയമം പ്രാബല്യത്തില്‍ വരുത്തിയത്. ഈ നിയമം പൂര്‍ണ്ണമായി നടപ്പാക്കിയ ഏക സംസ്ഥാനവും നിലവില്‍ ഉത്തരാഖണ്ഡ് മാത്രമാണ്. തുടര്‍ന്ന് ഗുജറാത്തും വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമും ഈ നിയമം പാസ്സാക്കിയിട്ടുണ്ട്. മധ്യപ്രദേശും ഈ നിയമം പാസ്സാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ എന്നിവ പോലെ, ബിജെപിയുടെ ദീര്‍ഘകാല പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളിലൊന്നാണ് ഏകീകൃത സിവില്‍ കോഡും. രാമക്ഷേത്ര നിര്‍മ്മാണവും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും ഇതിനകം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. എല്ലാ പൗരന്മാര്‍ക്കും ബാധകമായ ഒരു പൊതു സിവില്‍ നിയമം എന്നത് ബിജെപിയുടെ ഒരു ലക്ഷ്യമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു 2029-ന് മുമ്പായി ബിജെപിയും എന്‍ഡിഎയും ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.

UCC to be implemented across India, government committed, says Meghwal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛായാഗ്രാഹകൻ ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

പരീക്ഷാ ക്രമക്കേട്: പി എസ് സി ചെയർമാൻ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ

ഉച്ചക്കടയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; യുവാക്കൾ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പടയൊരുക്കം; ഇംപീച്ച്മെന്റ് പ്രമേയം

Today's Rashi Phalam November 10| മക്കളുടെ പഠനത്തിൽ പുരോഗതി, പുതിയ വാഹനം വാങ്ങും