

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)
കുടുംബത്തിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. ഉദ്യോഗത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
വിവാഹം ആലോചിക്കുന്നവർക്ക് അനുകൂലമായ തീരുമാനമുണ്ടാകും. വിദേശത്ത് ജോലി ലഭിക്കാനുള്ള ശ്രമങ്ങൾ വിജയിക്കും. വീടുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ജോലിയിൽ സ്ഥാനമാറ്റത്തിന് അനുകൂല സാഹചര്യമുണ്ടാകും. ബിസിനസിൽ പുതിയ കരാറുകൾ ലഭിക്കും. പ്രണയബന്ധ ത്തിലെ അകൽച്ച മാറി അടുപ്പം വർധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.
കർക്കടക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)
വിദേശയാത്രയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ കഴിയും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ഉദ്യോഗത്തിൽ മേലധികാരികളുടെ അംഗീകാരം ലഭിക്കും. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും . മക്കളുടെ പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. പുതിയ വാഹനം വാങ്ങാൻ കഴിയും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല തീരുമാനമുണ്ടാകും. കുടുംബസ്വത്ത് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കും. വ്യാപാരം വർദ്ധിക്കും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)
ഏറെ നാളായി കാത്തിരുന്ന നിയമന ഉത്തരവ് ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണയോടെ പ്രധാനപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കും.
വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)
വീട് വാങ്ങുന്നതിനോ നിർമാണം പൂർത്തിയാക്കുന്നതിനോ അനുകൂല സാഹചര്യമുണ്ടാകും. വിദേശത്തുള്ള ബന്ധുക്കൾ നാട്ടിലെത്തും. ഉദ്യോഗത്തിൽ അധിക ചുമതലകൾ ലഭിക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിൽരംഗത്ത് പുതിയ അവസരങ്ങൾ തേടിയെത്തും. ദൂരസ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ മുതിർന്നവരുടെ പിന്തുണ ലഭിക്കും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദേശത്ത് പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും നേട്ടങ്ങളുണ്ടാകും. ഭൂമി വാങ്ങുന്നതിനുള്ള നടപടികൾ മുന്നോട്ടുപോകും. മക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
മുടങ്ങിക്കിടന്ന ഔദ്യോഗിക കാര്യങ്ങൾക്ക് അനുകൂല തീരുമാനമുണ്ടാകും. പുതിയ ബിസിനസ് പങ്കാളിത്തത്തിന് അവസരം ലഭിക്കും. വിദേശ യാത്രയ്ക്ക് തയ്യാറെടുക്കും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർധനയ്ക്കും സാധ്യതയുണ്ട്. കുടുംബത്തിൽ സന്താനങ്ങളുടെ നേട്ടങ്ങൾ സന്തോഷം പകരും. വിവാഹം സംബന്ധിച്ച തടസ്സങ്ങൾ മാറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates