യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പടയൊരുക്കം; ഇംപീച്ച്മെന്റ് പ്രമേയം

ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഹക്കീം ജെഫ്രീസ് ഇംപീച്ച്മെന്റ് നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു
Pete Hegseth
പീറ്റ് ഹെഗ്‌സേത്ത് എപി
Edited By:
Updated on: 
1 min read

വാഷിങ്ടൺ : ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, ട്രംപ് ഭരണകൂടത്തിലെ പ്രധാനിയും യുഎസ് പ്രതിരോധ സെക്രട്ടറിയുമായ പീറ്റ് ഹെഗ്സേത്തിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം. റിപ്പബ്ലിക്കൻ പാർട്ടിനേതാവും കെന്റക്കിയിൽ നിന്നുള്ള ജനപ്രതിനിധിയുമായ തോമസ് മാസിയാണ് ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Pete Hegseth
ആരാധികയായ 21കാരിയെ ബലാത്സംഗം ചെയ്തു, 3 സ്ത്രീകൾക്കെതിരെ ലൈം​ഗികാതിക്രമം; ബ്രിട്ടീഷ് നടൻ റസ്സൽ ബ്രാൻഡിന് പത്തര വർഷം തടവ്

ഭരണഘടനാനുസൃതമായി ഹെ​ഗ്സേത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് കുറ്റാരോപണങ്ങൾ അടങ്ങിയ പ്രമേയമാണ് മാസി അവതരിപ്പിച്ചത്. മുൻകൂർ അനുമതിയില്ലാതെ നിയമവിരുദ്ധമായി യുദ്ധം നയിച്ചു, പെന്റഗൺ തലവനെന്ന നിലയിൽ അധികാരം ദുർവിനിയോഗം ചെയ്തു, ഭരണഘടനാപരമായ അധികാരം മറികടന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

കരീബിയൻ കടലിൽ നിയമനടപടികൾ പാലിക്കാതെ ലഹരിമരുന്ന് സംഘങ്ങളെ കൊലപ്പെടുത്തിയതായും പ്രമേയത്തിൽ ആരോപിക്കുന്നു. ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പ്രതിരോധ വകുപ്പ് തലവനെതിരെ ഭരണകക്ഷിയിൽ നിന്നു തന്നെ നീക്കം ഉണ്ടായത്. ബുധനാഴ്ച ജനപ്രതിനിധി സഭയിൽ പ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടന്നേക്കും.

ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഹക്കീം ജെഫ്രീസ് ഇംപീച്ച്മെന്റ് നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജനുവരിയിൽ സ്പീക്കറാകാൻ സാധ്യതയുമുള്ള നേതാവാണ് ഹക്കീം. പ്രമേയത്തെ അനുകൂലിച്ച് ഡെമോക്രാറ്റുകൾക്കൊപ്പം ചില റിപ്പബ്ലിക്കൻ അംഗങ്ങളും വോട്ടു ചെയ്തേക്കും. അതേസമയം ഇംപീച്ച്മെന്റ് നീക്കത്തെ പ്രഹസനം എന്നാണ് പീറ്റ് ഹെ​ഗ്സേത്ത് വിശേഷിപ്പിച്ചത്.

Pete Hegseth
ചൈനീസ് പൗര, മുന്‍ മാധ്യമപ്രവര്‍ത്തക, ചാരസംഘടനയുമായി ബന്ധം? ആരാണ് ആലീസ് ഹുവാങ്?
Pete Hegseth
യുദ്ധം നിര്‍ത്തും? ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഷി ജിന്‍പിങ്ങും പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്
Summary

Impeachment motion against US Secretary of Defense Pete Hegseth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER