ആരാധികയായ 21കാരിയെ ബലാത്സംഗം ചെയ്തു, 3 സ്ത്രീകൾക്കെതിരെ ലൈം​ഗികാതിക്രമം; ബ്രിട്ടീഷ് നടൻ റസ്സൽ ബ്രാൻഡിന് പത്തര വർഷം തടവ്

സൗത്ത്‌വാർക്ക് ക്രൗൺ കോടതി 51 കാരനായ താരം കുറ്റക്കാരനെന്ന് കണ്ടെത്തി
Russell Brand
Russell Brandx
Updated on: 
1 min read

ലണ്ടൻ: ലൈംഗിക പീഡനക്കേസുകളിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതിന് പിന്നാലെ ബ്രിട്ടീഷ് നടനും കൊമേഡിയനുമായ റസ്സൽ ബ്രാൻഡിന് തടവ് ശിക്ഷ. റസ്സൽ ബ്രാൻഡിന് 10 വർഷവും 6 മാസവുമാണ് ജയിൽ ശിക്ഷ വിധിച്ചത്. സൗത്ത്‌വാർക്ക് ക്രൗൺ കോടതിയിൽ നാലാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് 51 കാരനായ താരം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പിന്നാലെയാണ് ശിക്ഷ വിധിച്ചത്.

21കാരിയായ ആരാധികയെ ബലാത്സംഗം ചെയ്തതിനും മറ്റ് മൂന്ന് സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയതിനുമാണ് നടൻ ശിക്ഷിക്കപ്പെട്ടത്. റസ്സൽ തന്റെ അഭിനയ ജീവിതത്തിൽ തിളങ്ങി നിന്ന 2004 മുതൽ 2009 വരെയുള്ള കാലത്താണ് ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്. അതേസമയം, റസ്സലിനെതിരേ ഉയർന്ന രണ്ട് ബലാത്സംഗ കേസുകളിലും ഒരു ബലാത്സംഗശ്രമ കേസിലും കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

Russell Brand
ചൈനീസ് പൗര, മുന്‍ മാധ്യമപ്രവര്‍ത്തക, ചാരസംഘടനയുമായി ബന്ധം? ആരാണ് ആലീസ് ഹുവാങ്?

ബാർ, റേഡിയോ സ്‌റ്റേഷൻ, ടെലിവിഷൻ സ്റ്റുഡിയോ എന്നിവിടങ്ങളിൽ വച്ചാണ് റസ്സൽ സ്ത്രീകളെ ഉപദ്രവിച്ചത്. എന്നാൽ, എല്ലാ ആരോപണങ്ങളും നിരാകരിക്കുന്ന നിലപാടാണ് നടൻ സ്വീകരിച്ചത്. ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗിക ബന്ധത്തിൽ താൻ ഏർപ്പെട്ടിട്ടില്ല എന്നാണ് റസ്സൽ വാദിച്ചത്.

Russell Brand
യുദ്ധം നിര്‍ത്തും? ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഷി ജിന്‍പിങ്ങും പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്
Russell Brand
ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ട്; മുന്നില്‍ 28 ദിവസം, അറബ് പാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകം
Summary

British comedian Russell Brand was sentenced after being convicted of raping one fan and sexually assaulting three other women between 2004 and 2009

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER