ഉദയനിധി സ്റ്റാലിൻ പൊലീസ് കസ്റ്റഡിയിൽ  പിടിഐ
India

ഹൈക്കോടതി നിര്‍ദേശം തള്ളി പൊലീസ്, ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍; സംസ്ഥാനമാകെ ഡിഎംകെ പ്രതിഷേധം

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ ഉദയനിധി സ്റ്റാലിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി തഞ്ചാവൂർ പൊലീസാണ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റു ചെയ്തത് ഹൈക്കോടതി നിര്‍ദേശം ലംഘിച്ച്. അറസ്റ്റ് തടയണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി ഉദയനിധിയുടെ അഭിഭാഷകന്‍ ജസ്റ്റിസ് ജി കെ ഇളന്തിരയയ്യന്റെ മുന്നില്‍ മെന്‍ഷന്‍ ചെയ്തിരുന്നു. ഹര്‍ജി ഇന്നു തന്നെ കേള്‍ക്കുമെന്നും, അതുവരെ നടപടികളൊന്നും പാടില്ലെന്നും കോടതി നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനു മുമ്പേ തന്നെ പൊലീസ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാവിലെ അതിനാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. നീലാങ്കരയിലെ വീട്ടിലെത്തിയ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ വിവാദപരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിട്ടുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഉദയനിധിയുടെ വീടിന് മുമ്പില്‍ തടിച്ചു കൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രതിഷേധിച്ചു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

കസ്റ്റഡിയിലെടുത്ത ഉദയനിധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് സൂചിപ്പിച്ചു. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ തഞ്ചാവൂരില്‍ നടന്ന കര്‍ഷക പ്രതിഷേധ മാര്‍ച്ചിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രി ജോസഫ് വിജയ് യെ വിമര്‍ശിക്കുന്നതിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാര്‍ഥ പരാമര്‍ശമാണ് വിവാദമായത്. കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെയ്ക്ക് എതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ 'തൃഷ, തൃഷ' എന്ന് കൂട്ടത്തോടെ വിളിച്ചതോടെ പ്രസംഗം നിര്‍ത്തിയ ശേഷം ഉദയനിധി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

തമിഴ്‌നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ തുടര്‍ പ്രതിഷേധ നടപടികളെ കുറിച്ച് ആലോചിക്കാന്‍ ഡിഎംകെ ആസ്ഥാനത്ത് നേതാക്കള്‍ യോഗം ചേര്‍ന്നു. നാളെ തമിഴ്‌നാട് നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പൊലീസ് നടപടി. ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ ഡിഎംകെ അപലപിച്ചു. വിജയ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കല്‍ എന്നാണ് അറസ്റ്റിനെ ഡിഎംകെ വിശേഷിപ്പിച്ചത്. അറസ്റ്റിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്. വിവാദപരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ ടിവികെ പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Udhayanidhi Stalin arrested over controversial remarks; widespread protests

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും പേമാരി; ഇന്ന് എട്ടു ജില്ലകളില്‍ അതിതീവ്രമഴ, റെഡ് അലര്‍ട്ട്, ജാഗ്രത

വരുന്നു, പൈലറ്റ്മാർക്ക് വൻ ഡിമാൻറ്; 10 വർഷത്തിനകം ഇന്ത്യയ്ക്ക് വേണ്ടത് 31,800 പേരെ

താരൻ അകറ്റാൻ കറിവേപ്പില, വീട്ടിൽ തന്നെ ചെയ്യാവുന്ന ഹെയർ മാസ്ക്

'ദുഃസ്വപ്നങ്ങൾ കാണില്ല, സുരക്ഷിത യാത്ര, പാപങ്ങളിൽ നിന്ന് മോചനം'; അറിയാം ഹനുമാൻ ചാലിസയുടെ ​ഗുണങ്ങൾ, എപ്പോഴാണ് ജപിക്കേണ്ടത്?

'പാർട്ടിയാണ് പ്രധാനം, രാജിക്കത്ത് തന്നാൽ മിനിറ്റുകൾക്കകം സ്വീകരിക്കും': അതൃപ്തരായ എംഎൽഎമാർക്ക് മുന്നറിയിപ്പുമായി ഡികെ ശിവകുമാർ