ചെന്നൈ: റാങ്കിംഗ് മികവിന്റെ അടയാളമല്ലെന്ന് യുജിസി ചെയർമാൻ പ്രൊഫ. എം ജഗദേഷ് കുമാർ. സര്‍വകലാശാലകള്‍ ശേഷിയും ലക്ഷ്യവും അനുസരിച്ചു വിഭവങ്ങളെ പരമാവധി ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ തിങ്ക് എഡു കോൺക്ലേവ് 2023ൽ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ സ്‌കെയിൽ ഉയർത്തണം. ഉന്നതവിദ്യാഭ്യാസം ഉയർന്ന സ്‌കെയിൽ ആണെങ്കിൽ അത് സമൂഹത്തിൽ വിദ്യാഭ്യാസം നിലവാരം ഉയർത്താനും ഉൽപാദക ശേഷി കൂട്ടാനും അക്കാദമിക മൂല്യങ്ങൾ വർധിപ്പിക്കാനും അതിലൂടെ സമ്പത്തും വരുമാനവും ഉയർത്താനും സാധിക്കും. ഇത് പൊതുസമൂഹത്തിൽ നിന്നും വിദ്യാഭ്യസ മേഖലയിൽ വൻ തോതിലുള്ള നിക്ഷേപം എത്തിക്കാൻ സഹായകരമാകുമെന്നും ചെയർമാർ പറഞ്ഞു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ രൂപീകരിക്കുന്ന റെഗുലേറ്റർമാരുടെ പങ്കിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സിയുഇടി കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനം വസ്തുനിഷ്ഠവും പ്രാപ്യവും ആക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പ്രവേശന പരീക്ഷയ്ക്ക് വേണ്ടി വിദ്യാർഥികൾക്ക് പരിശീലന ക്ലാസുകൾ പോകേണ്ടി വരുന്നുയെന്ന വിമര്‍ശനം അദ്ദേഹം തള്ളി. 12-ാം ക്ലാസ് സിലബസിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ ചോദ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates