യുജിസി നെറ്റ് പരീക്ഷ 
India

യുജിസി നെറ്റ് പരീക്ഷ: അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ

ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ വിശദാംശങ്ങളില്‍ തിരുത്തലുകള്‍ 2024 ഡിസംബര്‍ 12-13 മുതല്‍ നടത്താം

Author : സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കും. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാനുള്ള വിന്‍ഡോ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) നാളെ അടക്കും. യുജിസി നെറ്റ് ഡിസംബര്‍ 2024-നുള്ള അപേക്ഷാ ഫോമുകള്‍ ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം.

അപേക്ഷാ ഫോറം സമര്‍പ്പിക്കാനുള്ള സമയം 2024 ഡിസംബര്‍ 10, രാത്രി 11.50 വരെയാണ്. ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ വിശദാംശങ്ങളില്‍ തിരുത്തലുകള്‍ 2024 ഡിസംബര്‍ 12-13 മുതല്‍ നടത്താം. പരീക്ഷ 2025 ജനുവരി 1-19 വരെ നടത്താനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

യുജിസി നെറ്റ് പരീക്ഷ എന്‍ടിഎ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡിലാണ് നടത്തുന്നത്. പരീക്ഷയില്‍ രണ്ട് പേപ്പറുകള്‍ ഉണ്ട്. ഒബ്ജക്റ്റീവ്-ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഇന്ത്യന്‍ സര്‍വ്വകലാശാലകളിലെയും കോളജുകളിലെയും അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതതാണ് പരീക്ഷയിലൂടെ നിര്‍ണയിക്കുന്നത്.

സര്‍വ്വകലാശാലകളിലും കോളജുകളിലും 'ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള യോഗ്യത നിര്‍ണ്ണയിക്കുന്നതിനാണ് യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി