ജൂണ്‍ 18ന് ആണ് പരീക്ഷ  ഫയല്‍
India

യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 18ന്, സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാം; വിശദാംശങ്ങള്‍

യുജിസി നെറ്റ് 2024 പരീക്ഷാ തീയതിയും സിറ്റി സ്ലിപ്പ് ഷെഡ്യൂളും പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുജിസി നെറ്റ് 2024 പരീക്ഷാ തീയതിയും സിറ്റി സ്ലിപ്പ് ഷെഡ്യൂളും പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്ത പരീക്ഷാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദര്‍ശിച്ച് പരീക്ഷാ ഷെഡ്യൂള്‍ പരിശോധിക്കുകയും സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കും.

ജൂണ്‍ 18ന് ആണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒഎംആര്‍ മാതൃകയിലാണ് എഴുത്തുപരീക്ഷ. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. രാവിലെ 42 വിഷയങ്ങളിലേക്കാണ് പരീക്ഷ. ഉച്ചയ്ക്ക് നടക്കുന്ന പരീക്ഷ മൂന്ന് മണി മുതല്‍ ആറുമണി വരെയാണ്. 41 വിഷയങ്ങളിലേക്കാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെബ്‌സൈറ്റില്‍ കയറി അഡ്വാന്‍സ് എക്‌സാം സിറ്റി ഇന്റിമേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. തുടര്‍ന്ന് ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും സുരക്ഷാ പിന്‍ നമ്പര്‍ നല്‍കിയ ശേഷം സബ്മിറ്റ് അമര്‍ത്തിയാല്‍ എക്‌സാം ഇന്റിമേഷന്‍ സ്ലിപ്പ് ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം