പ്രതീകാത്മക ചിത്രം 
India

ആറുലക്ഷം ആധാര്‍ നമ്പറുകള്‍ റദ്ദാക്കി, കൈവശം ഇരിക്കുന്നത് യഥാര്‍ഥമാണോ?; ചെയ്യേണ്ടത് ഇത്രമാത്രം

 രാജ്യത്ത് ആറുലക്ഷം ആധാര്‍ നമ്പറുകള്‍ റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്ത് ആറുലക്ഷം ആധാര്‍ നമ്പറുകള്‍ റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍. ഇരട്ടിപ്പ്, വ്യാജം എന്നിങ്ങനെ കണ്ടെത്തിയ ആധാര്‍ നമ്പറുകളാണ്  റദ്ദാക്കിയതെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പാര്‍ലമെന്റിനെ അറിയിച്ചു. 

വര്‍ഷകാല സമ്മേളനത്തില്‍ വ്യാജ ആധാര്‍ നമ്പറുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആധാര്‍ നമ്പറിന്റെ ഇരട്ടിപ്പ് തടയാന്‍ ആവശ്യമായ നടപടികള്‍ യുഐഡിഎഐ സ്വീകരിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് തിരിച്ചറിയാനായി വ്യക്തിയുടെ മുഖം ഉള്‍പ്പെടുത്തിയത് പ്രയോജനം ചെയ്തു. ഇതുവഴിയാണ് ആറുലക്ഷം നമ്പറുകള്‍ റദ്ദാക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.

ബയോമെട്രിക് മാച്ചിങ് ഉള്‍പ്പെടെ വിവിധ നടപടികള്‍ കുറ്റമറ്റതാക്കാന്‍ നടപടി സ്വീകരിക്കും. മുഖം ഉള്‍പ്പെടുത്തി കൊണ്ടുള്ള പുതിയ ഫീച്ചര്‍ വഴി ഇരട്ടിപ്പ് ഒഴിവാക്കാന്‍ സാധിച്ചതായും മന്ത്രി വ്യക്തമാക്കി. 

കൈവശം ഇരിക്കുന്നത് യഥാര്‍ഥ ആധാര്‍ നമ്പര്‍ ആണോ എന്ന് ഉറപ്പാക്കാന്‍ യുഐഡിഎഐയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്. അതില്‍ ആധാര്‍ വെരിഫൈ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ പരിശോധിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

12 അക്ക നമ്പറോ, 16 അക്ക വിര്‍ച്വല്‍ നമ്പറോ നല്‍കി വേണം പരിശോധിക്കാന്‍. ഒടിപി അധിഷ്ഠിത സേവനമാണ് ഒരുക്കിയിരിക്കുന്നത്. ഇതുവഴി കൈവശം ഇരിക്കുന്നത് യഥാര്‍ഥ ആധാര്‍ നമ്പര്‍ ആണോ എന്ന് പരിശോധിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT