UK tea seller s funny moment with Narendra Modi and Keir Starmer goes viral x
India

'ചായക്കടക്കാരന് ഒരു ചായ'; നരേന്ദ്രമോദിയുടെ യുകെ സന്ദര്‍ശനത്തിനിടെ വൈറലായി ചായ വിഡിയോ

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷം ഇരുനേതാക്കള്‍ക്കും അഖില്‍ പട്ടേല്‍ ചായ പകര്‍ന്നു നല്‍കുന്നതാണ് വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദര്‍ശനത്തിനിടയിലെ ചായ വീഡിയോ വൈറലാകുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍മറിനും നരേന്ദ്ര മോദിക്കും ചായ പകര്‍ന്നു നല്‍കുന്ന ഇന്ത്യന്‍ വംശജനായ സംരംഭകനും അമല ചായയുടെ സ്ഥാപകനുമായ അഖില്‍ പട്ടേലിന്റെ വീഡിയോ ആണ് നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷം ഇരുനേതാക്കള്‍ക്കും അഖില്‍ പട്ടേല്‍ ചായ പകര്‍ന്നു നല്‍കുന്നതാണ് വിഡിയോ. താല്‍ക്കാലികമായി ഒരു ടീ സ്റ്റാള്‍ തയ്യാറാക്കി, ചായുടെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് അഖില്‍ പട്ടേല്‍ സ്റ്റാര്‍മറിനും മോദിക്കും ചായ വിതരണം ചെയ്തത്. ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ചായ ഇലയും കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത ലണ്ടനില്‍ ഉണ്ടാക്കിയ ഇന്ത്യന്‍ ചായ എന്ന വിവരണത്തോടെയായിരുന്നു അഖില്‍ പട്ടേല്‍ യുകെ പ്രധാനമന്ത്രിക്ക് ചായക്കപ്പ് കൈമാറിയത്.

പിന്നാലെയായിരുന്നു, 'ഒരു ചായക്കാരന്‍, മറ്റൊരു ചായക്കാരന്' എന്ന പരാമര്‍ശത്തോടെ മോദിക്ക് നേരെ അഖില്‍ പട്ടേല്‍ ചായ കപ്പ് നീട്ടയത്. അഖില്‍ പട്ടേലിന്റെ പരാമര്‍ശം ആസ്വദിച്ച് മോദിയും ചിരി പങ്കുവച്ചതോടെ കണ്ടുനിന്നവരിലേക്കും ചിരി പടര്‍ന്നു. ചായ രുചിച്ച് സ്റ്റാര്‍മര്‍ അഖില്‍ പട്ടേലിനെ പ്രശംസിക്കുകയും ചെയ്തു. മനോഹരം എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ചായയെ വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ മോദിയും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ചു. കെയര്‍ സ്റ്റാര്‍മറുമൊത്തുള്ള ചായ് പേ ചര്‍ച്ച... ഇന്ത്യ-യുകെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നു!' എന്ന അടിക്കുറിപ്പോടെ ആയിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി വിഡിയോ പങ്കിട്ടത്.

Prime Minister Narendra Modi and UK Prime Minister Keir Starmer shared a cup of chai during Modi's recent visit to the United Kingdom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT