ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് നില്‍ക്കുന്ന ദൃശ്യം,ഫോട്ടോ: ട്വിറ്റർ 
India

ആംബുലന്‍സ് വിളിക്കാന്‍ പണമില്ല; ഭാര്യയുടെ മൃതദേഹം ചാക്കിലാക്കി ചുമന്ന് ഭര്‍ത്താവ്, നൊമ്പരം 

ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഭര്‍ത്താവ് ചുമന്നത് നൊമ്പരമാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഭര്‍ത്താവ് ചുമന്നത് നൊമ്പരമാകുന്നു.കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി രവിയാണ് ഭാര്യ കല്ലമ്മയുടെ മൃതദേഹം ചുമന്നത്.

തെരുവില്‍ ആക്രി വിറ്റ് ഉപജീവനം കണ്ടെത്തിയ രവിയും കല്ലമ്മയും റോഡരികില്‍ ടെന്റ് അടിച്ചാണ് താമസിച്ചിരുന്നത്. ഈ ടെന്റില്‍വെച്ച് കഴിഞ്ഞ ദിവസാണ് കല്ലമ്മ മരിച്ചത്. തുടര്‍ന്ന് മൃതദേഹം സംസ്‌ക്കരിക്കാന്‍ രവി പലരോടും സഹായം തേടി. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍ ആരും സഹായത്തിനെത്തിയില്ല.

ഒടുവില്‍ ഗതികെട്ടാണ് ആക്രി പെറുക്കുന്ന ചാക്കിലാക്കി ഭാര്യയുടെ മൃതദേഹം സംസ്‌ക്കരിക്കാനായി കൊണ്ടുപോയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കല്ലമ്മയുടേത് അസ്വഭാവിക മരണമായതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മരണത്തില്‍ ദുരൂഹതയൊന്നും ഇല്ലാത്തതിനാല്‍ പൊലീസിന്റെ സഹായത്തോടെയാണ് രവി ഭാര്യയുടെ മൃതദേഹം സംസ്‌ക്കരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി