Shivraj Singh Chouhan X
India

വിമാനത്തിന്റെ സഹപൈലറ്റായി ബിജെപി എംപി, യാത്രക്കാരനായി കേന്ദ്രമന്ത്രി

ഒരു സാധാരണ വിമാന യാത്രയെ അവിസ്മരണീയമായ ഒന്നാക്കി മാറ്റിയെന്ന കേന്ദ്രമന്ത്രിയുടെ പ്രശംസയും ആദരവും ഏറ്റുവാങ്ങിയ ആ സഹ പൈലറ്റ് ബിജെപി എം പി രാജീവ് പ്രതാപ് റൂഡി ആയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന യാത്രയിലെ മറക്കാനാവാത്ത അനുഭവവും സന്തോഷവും പങ്കുവെച്ച് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാന്‍. യാത്ര ചെയ്ത വിമാനത്തിലെ സഹ പൈലറ്റാണ് മന്ത്രിയുടെ സന്തോഷത്തിന്റെ കാരണം. ഒരു സാധാരണ വിമാന യാത്രയെ അവിസ്മരണീയമായ ഒന്നാക്കി മാറ്റിയെന്ന കേന്ദ്രമന്ത്രിയുടെ പ്രശംസയും ആദരവും ഏറ്റുവാങ്ങിയ ആ സഹ പൈലറ്റ് ബിജെപി എം പി രാജീവ് പ്രതാപ് റൂഡി ആയിരുന്നു.

'രാജീവ് ജി, ഇന്ന് നിങ്ങള്‍ ഞങ്ങളുടെ ഹൃദയം കീഴടക്കി... പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്നത്തെ വിമാനയാത്ര എനിക്ക് അവിസ്മരണീയമായിരുന്നു, കാരണം ഈ വിമാനത്തിന്റെ സഹ-ക്യാപ്റ്റന്‍ എന്റെ പ്രിയ സുഹൃത്തും മുതിര്‍ന്ന രാഷ്ട്രീയക്കാരനും ഛപ്ര എംപിയുമായ ശ്രീ രാജീവ് പ്രതാപ് റൂഡി ജി ആയിരുന്നു,' ചൗഹാന്‍ എക്സില്‍ കുറിച്ചു.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും, റൂഡിയെ പ്രശംസിച്ചുകൊണ്ട് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിന്റെ ചിത്രവും ചൗഹാന്‍ പങ്കുവെച്ചു. യാത്ര സംബന്ധിച്ച വിവരങ്ങള്‍ ലളിതമായി അവതരിപ്പിക്കാനുള്ള റൂഡിയുടെ കഴിവിനെയും മന്ത്രി പ്രശംസിച്ചു. റൂഡി തന്റെ സവിശേഷമായ ശൈലിയില്‍ എങ്ങനെയാണ് യാത്ര വിവരിച്ചതെന്നും ചൗഹാന്‍ പങ്കുവെച്ചു.

'ഇന്ന് പട്നയ്ക്ക് ചുറ്റും മേഘങ്ങള്‍ നിറഞ്ഞിരിക്കുന്നു, ഇന്നലെ മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. ഈ മേഘങ്ങള്‍ക്കും നേരിയ മഴയ്ക്കും ഇടയിലൂടെ നമ്മള്‍ ഡല്‍ഹിയിലേക്കുള്ള യാത്ര ആരംഭിക്കുകയാണ്. യാത്രാമധ്യേ നമ്മള്‍ വാരണാസിക്ക് മുകളിലൂടെ കടന്നുപോകും. തുടര്‍ന്ന്, പ്രയാഗ്രാജ് ഇടതുവശത്തും ലഖ്നൗ വലതുവശത്തും കാണാനാകും. ഗംഗ, യമുന നദികളുടെ കാഴ്ചകള്‍ കണ്ടുകൊണ്ട് നമ്മള്‍ ഡല്‍ഹിയിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കും. ലാന്‍ഡിങ് സമയത്ത് മേഘങ്ങള്‍ ഇല്ലെങ്കില്‍, നോയിഡയിലെ ഉയര്‍ന്ന കെട്ടിടങ്ങളിലെ വെളിച്ചവും നമുക്ക് കാണാന്‍ സാധിക്കും.

യാത്രയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ വിശദാംശങ്ങളും പങ്കുവെക്കുന്ന റൂഡിയുടെ ശൈലി സവിശേഷമായിരുന്നുവെന്നും ചൗഹാന്‍ പറഞ്ഞു. തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും തങ്ങളുടെ കഴിവുകള്‍ക്ക് സമയം കണ്ടെത്തുന്ന റൂഡിയെപ്പോലുള്ള ആളുകള്‍ വിരളമാണെന്നും മന്ത്രി എക്‌സില്‍ കുറിച്ചു.

Union Agriculture Minister Shivraj Singh Chouhan had an "unforgettable" flight from Patna to Delhi, co-piloted by BJP MP Rajiv Pratap Rudy. Chouhan praised Rudy`s unique storytelling and grounded approach.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

SCROLL FOR NEXT