കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പിടിഐ
India

പഹല്‍ഗാം: 'ഒരോരുത്തരെയും വേട്ടയാടും, ഭീകരരെ തേടിപ്പിടിച്ച് ഇല്ലാതാക്കും', മുന്നറിയിപ്പുമായി അമിത് ഷാ

അക്രമങ്ങള്‍ക്ക് നിങ്ങളില്‍ ഓരോരുത്തരും ഉത്തരം പറയേണ്ടിവരുമെന്നും അമിത് ഷാ അസമില്‍ പ്രതികരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഭാഗമായ ഒരു അക്രമിയെയും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരോരുത്തരേയും ഞങ്ങള്‍ വേട്ടയാടും. 26 പേരെ വകവരുത്തി വിജയിച്ചു എന്ന് നിങ്ങള്‍ കരുതരുത്. അക്രമങ്ങള്‍ക്ക് നിങ്ങളില്‍ ഓരോരുത്തരും ഉത്തരം പറയേണ്ടിവരുമെന്നും അമിത് ഷാ അസമില്‍ പ്രതികരിച്ചു. അസമിലെ ബോഡോ സമുദായത്തിന്റെ നേതാവായ ഉപേന്ദ്രനാഥ് ബ്രഹ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

ഇന്ത്യയുടെ ഓരോ ഇഞ്ചില്‍ നിന്നും തീവ്രവാദത്തെ പിഴുതെറിയുക എന്നതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. അത് പൂര്‍ത്തീകരിക്കപ്പെടുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാം വിഷയത്തില്‍ ഇതാദ്യമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഇത്തരത്തില്‍ ശക്തമായ പ്രതികരണം നടത്തുന്നത്.

പാകിസ്ഥാന്‍ കേന്ദ്രീകൃത ഭീകരവാദത്തോട് ലോകം കണ്ണടയ്ക്കരുതെന്ന് കേന്ദ്രമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായുള്ള ചര്‍ച്ചയിലാണ് രാജ്നാഥ് സിങ് ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാന്റെ കേന്ദ്രീകൃത ഭീകരവാദത്തോട് ലോകം കണ്ണടയ്ക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് പീറ്റ് ഹെഗ്‌സെത്ത് വാഗ്ദാനം ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും