ചിത്രം: എഎന്‍ഐ 
India

‘അവർ രാജ്യദ്രോഹികൾ‘- കെടി ജലീലിനെതിരെ കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി

പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്ന് വിശേഷിപ്പിക്കുന്ന കെ.ടി. ജലീലിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വിവാദമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കാശ്മീരിനെക്കുറിച്ചുള്ള കെടി ജലീൽ എംഎൽഎയുടെ വിവാദ പരാമർശത്തിനെതിരെ കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി. രാജ്യ താത്പര്യത്തിനെതിരായാണ് കെടി ജലീലിന്റെ സംസാരമെന്ന് മന്ത്രി പ്രതികരിച്ചു. ഇത്തരത്തിലാണ് സംസാരിക്കുന്നതെങ്കിൽ അവർ രാജ്യദ്രോഹികളാണെന്നും മന്ത്രി വ്യക്തമാക്കി. 

‘ഇത്തരക്കാര്‍ കോൺഗ്രസിലോ കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ ആണ് പ്രവർത്തിക്കുന്നത്. രാജ്യ താത്പര്യങ്ങൾക്കെതിരായാണ്‌ അവർ സംസാരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്‌. പാകിസ്ഥാന്റെ കൈവശമുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് നാം വിശേഷിപ്പിക്കാറ്. അതിന് പകരം ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നതെങ്കില്‍ അവർ രാജ്യദ്രോഹികളാണ്. ഇക്കാര്യത്തിൽ കേരള സർക്കാർ ശക്തമായ നടപടിയെടുക്കണം.‘- കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.

പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്ന് വിശേഷിപ്പിക്കുന്ന കെ.ടി. ജലീലിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ജമ്മുവും കശ്മീർ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നും പരാമർശമുണ്ട്.

പരാമർശങ്ങൾ രാജ്യദ്രോഹമാണെന്നും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിലെ മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാനായി അമൃത്‌സറിൽ പോയപ്പോൾ നടത്തിയ കശ്മീർ യാത്രയെപ്പറ്റിയുള്ള വിവരണമാണ് വിവാദമായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT