ന്യൂഡൽഹി; ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ അണികൾക്കു നിർദേശം നൽകി ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര ഭട്ട്. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പാർട്ടി പരിപാടിയിലായിരുന്നു ഭട്ടിന്റെ വിവാദ നിർദേശം.
ദേശീയ പതാക ഉയർത്താത്തവരെ രാജ്യത്തിനു വിശ്വസിക്കാനാവില്ലെന്നും ആരാണു ദേശീയവാദിയെന്ന് തിരിച്ചറിയാൻ ഇതുവഴി സാധിക്കുമെന്നും ഭട്ട് പറഞ്ഞു. ദേശീയ പതാക ഉയർത്താത്ത വീടുകളെ നമുക്ക് വിശ്വസിക്കാനാവില്ല. അത്തരം വീടുകളുടെ ചിത്രങ്ങൾ എനിക്കു വേണം. അത്തരം വീടുകളേയും കുടുംബങ്ങളേയും സമൂഹം കാണേണ്ടതുണ്ട്.- എന്നാണ് മഹേന്ദ്ര ഭട്ട് പറഞ്ഞത്.
ഇത് വിവാദമായതിനു പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ വിമർശനവുമായി രംഗത്തെത്തി. അതോടെ ബിജെപി പ്രവർത്തകരുടെ വീടുകളെക്കുറിച്ച് മാത്രമാണ് താൻ പറഞ്ഞതെന്ന ന്യായീകരണവുമായി ഭട്ട് എത്തി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ വീട്ടിൽ പതാക ഉയർത്താൻ ഒരു ഇന്ത്യക്കാരൻ മടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ആർഎസ്എസ് ആസ്ഥാനത്ത് മുൻപ് ദേശീയ പതാക ഉയർത്തിയിരുന്നില്ലെന്നും ഭട്ടിന്റെ മാനദണ്ഡപ്രകാരം അവരെയും വിശ്വസിക്കാനാവില്ലെന്നാണ് സംസ്ഥാന കോൺഗ്രസ് നേതാവ് കരൺ മഹറ പ്രതികരിച്ചത്. പതാക ഉയർത്താത്തവരെ വിശ്വസിക്കാനാവില്ല എന്ന ഭട്ടിന്റെ പ്രസ്താവനയെ ഞാൻ അംഗീകരിക്കുന്നു. ബിജെപിയും സംഘപരിവാറും ദേശിയ പതാകയെ അംഗീകരിച്ചിരുന്നില്ല. ആർഎസ്എസ് ആസ്ഥാനത്ത് 52 വർഷത്തോളം ദേശിയ പതാക ഉയർത്താൻ തയാറായില്ല.- മഹറ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates