രാമേശ്വർ തെളി 
India

എല്ലാവർക്കും സൗജന്യ വാക്​സിൻ എടുക്കണ്ടേ? ഇന്ധന വില കൂട്ടുന്നതിന് വിചിത്ര വാദവുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി 

ഡീസലിനും പെട്രോളിനും വില കൂട്ടുന്നത് സൗജന്യ വാക്​സിൻ നൽകാനാണെന്നാണ് മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ധന വില വർധനവിൽ പുതിയ വിചിത്ര ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി. ഡീസലിനും പെട്രോളിനുമെല്ലാം വില കൂട്ടുന്നത് സൗജന്യ വാക്​സിൻ നൽകാനാണെന്നാണ് മന്ത്രി രാമേശ്വർ തെളിയുടെ വാക്കുകൾ. 

''ഇന്ധനവില വർധിച്ചിട്ടില്ല, നികുതി ഏർപ്പെടുത്തുന്നതാണ്​ കൂട്ടിയത്​. എല്ലാവർക്കും സൗജന്യ വാക്​സിൻ എടുക്കണ്ടേ? അതിനുള്ള പണം എവിടെ നിന്നും ലഭിക്കും. നിങ്ങൾ പണമടക്കുന്നില്ലല്ലോ? ഇങ്ങനൊക്കെയാണ്​ പണം വരുന്നത്​''. ഹിമാലയത്തിലെ ജലത്തിന്​ ലിറ്ററിന്​ 100 രൂപയുണ്ടെന്നും ഇന്ധനത്തേക്കാൾ വില വെള്ളത്തിനാണെന്നും രാമേശ്വർ തെളി പറഞ്ഞു. 

''രാജ്യത്തെ 130 കോടി ജനങ്ങളേയും വാക്​സിനേറ്റ്​ ചെയ്യുന്നത്​ സൗജന്യമായാണ്​. ഓരോ വ്യക്തിക്കും വാക്​സിനേറ്റ്​ ചെയ്യാൻ 1,200 രൂപയാകും. 35,000 കോടി രൂപയാണ്​ ഇതിനായി വിലയിരുത്തിയിരിക്കുന്നത്'', മന്ത്രി ചൂണ്ടിക്കാട്ടി. ​

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'