മുഴുവന്‍ പ്രവേശന പ്രക്രിയയും മെറിറ്റിന്റെയും സുതാര്യതയുടെയും അടിസ്ഥാനത്തിലായിരിക്കണം ഫയൽ
India

സിയുഇടി: ഒഴിവുള്ള സീറ്റുകളില്‍ സര്‍വകലാശാലകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്താം; മാര്‍ഗനിര്‍ദേശവുമായി യുജിസി

എന്നാലും സിയുഇടി സ്‌കോറുകള്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള പ്രാഥമിക മാനദണ്ഡമായി തുടരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ പഠിക്കാന്‍ യോഗ്യത നേടുന്നതിനുള്ള പൊതുപ്രവേശന പരീക്ഷയായ സിയുഇടി വഴിയുള്ള പ്രവേശനത്തിന് ശേഷവും ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ കേന്ദ്രസര്‍വകലാശാലകള്‍ക്ക് സ്വന്തം പ്രവേശന പരീക്ഷ നടത്തുകയോ യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയോ ചെയ്യാമെന്ന് യുജിസി. ഒരു അധ്യയന വര്‍ഷം മുഴുവന്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് വിഭവങ്ങള്‍ പാഴാക്കുക മാത്രമല്ല, കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്നതിന് തുല്യമാണെന്നും യുജിസി വിശദീകരിച്ചു.

എന്നാലും സിയുഇടി സ്‌കോറുകള്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള പ്രാഥമിക മാനദണ്ഡമായി തുടരും.'മൂന്നോ നാലോ റൗണ്ട് കൗണ്‍സലിങ്ങിനു ശേഷവും ചില കേന്ദ്രസര്‍വകലാശാലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായി യുജിസിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു അധ്യയന വര്‍ഷം മുഴുവന്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് വിഭവങ്ങളുടെ പാഴാക്കല്‍ മാത്രമല്ല, കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്നതിന് തുല്യവുമാണ്'- യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'കേന്ദ്ര സര്‍വ്വകലാശാലകള്‍ക്ക് അവരുടെ ഒഴിവുള്ള സീറ്റുകള്‍ നികത്താന്‍ സൗകര്യമൊരുക്കുന്നതിനായി മാര്‍ഗനിര്‍ദേശത്തിന് രൂപം നല്‍കിയിട്ടുണ്ട്. സിയുഇടിയില്‍ ഹാജരായ, എന്നാല്‍ കോഴ്സുകള്‍ക്കോ പ്രോഗ്രാമുകള്‍ക്കോ അതാത് സര്‍വ്വകലാശാലയില്‍ അപേക്ഷിച്ചവരോ അല്ലാത്തവരോ ആയ വിദ്യാര്‍ത്ഥികളെയും പരിഗണിക്കാവുന്നതാണ്'- യുജിസി ചെയര്‍മാന്‍ പറഞ്ഞു.

സിയുഇടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അവര്‍ ഏത് ഡൊമെയ്ന്‍ സബ്ജക്ട് പേപ്പറുകള്‍ എഴുതിയാലും പരിഗണിക്കാമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള ഡൊമെയ്ന്‍ സബ്ജക്ട് മാനദണ്ഡങ്ങളില്‍ സര്‍വകലാശാല ഇളവ് വരുത്തിയേക്കാം. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍, സ്വന്തം തലത്തില്‍ ഒരു പ്രവേശന പരീക്ഷ നടത്തുന്നത് സര്‍വകലാശാലയ്ക്ക് പരിഗണിക്കാം. വകുപ്പിന് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്താവുന്നതുമാണ്.

യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലും സര്‍വകലാശാലയ്ക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാം. മുഴുവന്‍ പ്രവേശന പ്രക്രിയയും മെറിറ്റിന്റെയും സുതാര്യതയുടെയും അടിസ്ഥാനത്തിലായിരിക്കണം. എല്ലാ സാഹചര്യങ്ങളിലും കോഴ്സുകളിലേക്കും പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനത്തിന് സംവരണ തത്വം ബാധകമായിരിക്കുമെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 99,000ലേക്ക്

കൊച്ചി മേയര്‍ സ്ഥാനത്തിനായി പിടിവലി, ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം നേതാക്കള്‍

പ്രീമിയം നിരക്ക് കുറയുമോ?, ഇന്‍ഷുറന്‍സ് മേഖലയില്‍ ഇനി 100 ശതമാനം വിദേശ നിക്ഷേപം; ലോക്‌സഭയില്‍ ബില്ല് പാസാക്കി, വിശദാംശങ്ങള്‍

അയല്‍ക്കാരിയെ കയറിപ്പിടിച്ചു, ഒളിവില്‍ കഴിയവെ പുലര്‍ച്ചെ കാമുകിയെ കാണാനെത്തി; കൈയോടെ പൊക്കി പൊലീസ്

SCROLL FOR NEXT