അനില്‍ ദുജാന, image credit: dd news 
India

യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല; ഗുണ്ടാനേതാവിനെ വെടിവെച്ചു കൊന്നു- വീഡിയോ

ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല. ഗുണ്ടാനേതാവ് അനില്‍ ദുജാനയെ ഉത്തര്‍പ്രദേശ് പൊലീസിലെ പ്രത്യേക ദൗത്യസംഘം വെടിവെച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല. ഗുണ്ടാനേതാവ് അനില്‍ ദുജാനയെ ഉത്തര്‍പ്രദേശ് പൊലീസിലെ പ്രത്യേക ദൗത്യസംഘം വെടിവെച്ചു കൊന്നു. നോയിഡ, ഗാസിയാബാദ് അടക്കമുള്ള പ്രദേശങ്ങളില്‍ ജനങ്ങളുടെ പേടിസ്വപ്‌നമായിരുന്നു അനില്‍ ദുജാനയെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു.

മീററ്റിലായിരുന്നു സംഭവം. കൊലപാതക കേസില്‍ ഒരാഴ്ച മുന്‍പാണ് ജാമ്യം കിട്ടി ദുജാന ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ കൊലപാതക കേസിലെ മുഖ്യ സാക്ഷിയെ ദുജാന ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായി ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു.

സാക്ഷിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി അറിഞ്ഞ് ദുജാനയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ദുജാനയെ പിടികൂടാന്‍ പോകുമ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. പൊലീസിനെതിരെ തിരിഞ്ഞ ദുജാനയ്ക്ക് ഏറ്റുമുട്ടലിനിടെ വെടിയേല്‍ക്കുകയായിരുന്നുവെന്നും ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം