പ്രതീകാത്മക ചിത്രം 
India

വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൂന്നംഗ സംഘം ലൈംഗികമായി അതിക്രമിച്ചു; വീഡിയോ പകര്‍ത്തി; സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; കേസ് പിന്‍വലിപ്പിക്കാന്‍  ശ്രമം

പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗസംഘം സമീപത്തെ വയലിലേക്ക് വലിച്ചിഴച്ച ശേഷം ലൈംഗികമായി അതിക്രമിക്കുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അലിഗഡ്: ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് പെണ്‍കുട്ടിയെ നേയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. 

മൂന്ന് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്്. ലൈംഗിക പീഡനത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നവംബര്‍ ആറിന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പ്രതികളിലൊരാളുടെ കുടുംബത്തില്‍ നിന്ന് നിരന്തരം ഭീഷണി നേരിടുന്നതായി കുടുംബം ആരോപിച്ചു.കേസ് പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. സ്ഥലത്തെ ബിജെപി എംഎല്‍എയും കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. 

പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗസംഘം സമീപത്തെ വയലിലേക്ക് വലിച്ചിഴച്ച ശേഷം ലൈംഗികമായി അതിക്രമിക്കുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു. പരാതി നല്‍കിയാല്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പകര്‍ത്തുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി വിവരങ്ങള്‍ മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ഇവര്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തു.


പരാതി നല്‍കാനെത്തിയപ്പോള്‍ പരാതി വാങ്ങാന്‍ പൊലീസ് തയ്യാറായില്ലെന്നും കുട്ടിയുടെ പിതാവ് പറയുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം