പ്രതീകാത്മക ചിത്രം 
India

പഠിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞു, മുറിയിലേക്കോടി തോക്കെടുത്തു വെടിവച്ചു, പതിനേഴുകാരി ജീവനൊടുക്കി

പഠിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞു, മുറിയിലേക്കോടി തോക്കെടുത്തു വെടിവച്ചു, പതിനേഴുകാരി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

മൊറാദാബാദ് (യുപി): പഠിക്കാത്തതിന് അമ്മ ശകാരിച്ചതിനെത്തുടര്‍ന്ന് പതിനേഴുകാരി ജീവനൊടുക്കി. മുറിയില്‍ ഒളിപ്പിച്ചുവച്ച റിവോള്‍വര്‍ ഉപയോഗിച്ച് പെണ്‍കുട്ടി വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ബജ്പുര്‍ മന്‍ ഗ്രാമത്തിലെ വീട്ടില്‍ ടെറസില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. പഠിക്കാതെ സമയം കളയുന്നതിന് അമ്മ ശകാരിച്ചതിനെത്തുടര്‍ന്ന് ദേഷ്യപ്പെട്ട് മുറിയിലേക്കു പോവുകയായിരുന്നു. പിന്നീട് വെടിയൊച്ച കേട്ടാണ് എല്ലാവരും എത്തിയത്. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

ലൈസന്‍സ് ഇല്ലാത്ത റിവോള്‍വര്‍ ഉപയോഗിച്ചാണ് കുട്ടി വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഇത് എങ്ങനെ കുട്ടിയുടെ കൈയില്‍ എത്തിയെന്നതില്‍ അന്വേഷണം നടന്നുവരികയാണ്. 

സംഭവം നടക്കുമ്പോള്‍ താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോടു പറഞ്ഞു. മകള്‍ ഒരു വിധത്തിലുള്ള മാനസിക സമ്മര്‍ദത്തിലും അല്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് പിതാവ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT