ഫയല്‍ ചിത്രം 
India

യോഗി ആദിത്യനാഥിന്റെ മരണാനന്തര പൂജകള്‍ നടത്തി; വീഡിയോ വൈറല്‍; യുവാവ് അറസ്റ്റില്‍

യോഗിയുടെ മരണാന്തര പൂജകള്‍ നടത്തുന്നതിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുയും ചെയ്തിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ വെച്ച് മരണാനന്തര പൂജ നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗംഗാ നദീതീരത്തുവെച്ചാണ് യുവാവ് പൂജ നടത്തിയതെന്ന് പൊലീസ് പറയുന്നു. ദല്‍ഛപ്ര ഗ്രാമത്തിലെ ബ്രിജേഷ് യാദവ് എന്നയാളാണ് അറസ്റ്റിലായതെന്ന് എഎസ്പി സഞ്ജയ് യാദവ് പറഞ്ഞു. 

അഞ്ച് പുരോഹിതരുടെ പരാതി പ്രകാരമാണ് യുവാവിനെ  അറസ്റ്റ് ചെയ്തത്. പച്‌റുഖ്യ ഘട്ടില്‍വെച്ചാണ് തങ്ങളെക്കൊണ്ട് തെറ്റിദ്ധരിപ്പിച്ച് പൂജ നടത്തിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. യോഗിയുടെ മരണാന്തര പൂജകള്‍ നടത്തുന്നതിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുയും ചെയ്തിരുന്നു. 

ഗംഗാ പൂജ നടത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ സ്ഥാപിച്ച് മരണാനന്തര ചടങ്ങായ പിണ്ഡ് ദാന്‍ നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി