പ്രതീകാത്മക ചിത്രം 
India

തുടര്‍ച്ചയായ രണ്ടാം ദിനവും മാസ്‌ക് ഇല്ലാതെ പൊലീസ് പിടിയില്‍, പതിനായിരം രൂപ പിഴ

തുടര്‍ച്ചയായ രണ്ടാം ദിനവും മാസ്‌ക് ഇല്ലാതെ പൊലീസ് പിടിയില്‍, പതിനായിരം രൂപ പിഴ

Author : സമകാലിക മലയാളം ഡെസ്ക്

ദിയോറിയ (ഉത്തര്‍പ്രദേശ്):  ഉത്തര്‍പ്രദേശില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ആള്‍ക്ക് പതിനായിരം രൂപ പിഴ. സംസ്ഥാനത്ത് പുതിയ ചട്ടം പ്രാബല്യത്തില്‍ വന്ന ശേഷം ആദ്യമായി പിഴ വിധിക്കപ്പെടുന്നയാളാണ് ബാരിയാര്‍പൂരിലെ അമര്‍ജിത് യാദവ്.

ഇതു രണ്ടാം വട്ടമാണ് യാദവ് മാസ്‌ക് ഇല്ലാത്തതിനു പൊലീസ് പിടിയില്‍ ആവുന്നത്. ആദ്യവട്ടം ആയിരം രൂപ പിഴ ഈടാക്കിയിരുന്നു. രണ്ടാംവട്ടവും മാസ്‌ക് ഇല്ലാതെ പിടിച്ചാല്‍ പതിനായിരം രൂപ പിഴ ഈടാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഈ മാസം പതിനേഴിനും പതിനെട്ടിനുമാണ് അമര്‍ജിത് യാദവിനെ മാസ്‌ക് ധരിക്കാത്തതിന് പൊലീസ് പിടികൂടിയത്. ഇനിയും പിടിയിലായാല്‍ പതിനായിരം രൂപ പിഴ ഒടുക്കേണ്ടിവരുമെന്ന് പതിനേഴിനു തന്നെ വ്യക്തമാക്കിയിരുന്നതാണെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടിജെ സിങ് പറഞ്ഞു. അന്ന് യാദവിനു പൊലീസ് മാസ്‌ക് നല്‍കിയാണ് വിട്ടതെന്നും അദ്ദേഹം അറിയിച്ചു. 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വ്യാപക പരിശോധനയാണ് പൊതു ഇടങ്ങളില്‍ നടത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോൺ ആപ്പിന്റെ പേരിൽ തലസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്, ലക്ഷ്യം വിദേശ മലയാളികൾ'; ഉത്തരേന്ത്യക്കാർ പിടിയിൽ

ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

പൊലീസ് അസോസിയേഷനിലും 'വെട്ട്'; ഇനി രണ്ട് സംഘടനകൾ മാത്രം!

'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; ഇവരില്‍ കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമെന്ന് ഡല്‍ഹി പൊലീസ്

'ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെ പ്രതീകം; പാര്‍ലമെന്റിലെ സ്വീകരണം കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷം'