സഞ്ജയ് സിങ് ഗാംഗ്വാര്‍ എക്‌സ്
India

'പശുത്തൊഴുത്തില്‍ കിടന്നാല്‍ കാന്‍സര്‍ ഭേദമാകും, മുതുകില്‍ തലോടുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും', വിചിത്ര വാദവുമായി ബിജെപി മന്ത്രി

ഈദിനുള്ള സേമിയ പായസം പശുവിന്റെ പാലുകൊണ്ട് ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: പശുത്തൊഴുത്തില്‍ കിടക്കുന്നതും വൃത്തിയാക്കുന്നതും കാന്‍സര്‍ ഭേദമാക്കുമെന്ന വിചിത്ര പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി സഞ്ജയ് സിങ് ഗാംഗ്വാര്‍. പശുവിന്റെ മുതുകില്‍ തലോടുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നും പിലിഭിത്തിലെ പകാഡിയ നൗഗവാനിലെ ഗോശാല ഉദ്ഘാടനത്തിനിടെ മന്ത്രി പറഞ്ഞു.

രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ ദിവസത്തില്‍ രണ്ടുതവണ പശുവിന്റെ മുതുകില്‍ തലോടണം. ഇങ്ങനെ ചെയ്താല്‍ 10 ദിവസത്തിനുള്ളില്‍ മരുന്നിന്റെ അളവ് 20 മില്ലിഗ്രാമില്‍ നിന്ന് 10 മില്ലിഗ്രാമായി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. ചാണക വറളി കത്തിക്കുന്നത് കൊതുകുകളെ തുരത്താന്‍ സഹായിക്കുമെന്നും പശുവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ഉപയോഗത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പശുത്തൊഴുത്ത് വൃത്തിയാക്കുന്നതും അവിടെ കിടക്കുന്നതും അര്‍ബുദം ഭേദമാക്കും, ഈദിന് മുസ്ലിംകള്‍ പശുത്തൊഴുത്ത് സന്ദര്‍ശിക്കണം, ഈദിനുള്ള സേമിയ പായസം പശുവിന്റെ പാലുകൊണ്ട് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

വയലുകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കുറിച്ചുള്ള കര്‍ഷകരുടെ ആശങ്കകളില്‍ പശുക്കളോടുള്ള ബഹുമാനക്കുറവാണ് പ്രശ്നത്തിന് കാരണമെന്നും സഞ്ജയ് സിങ് ഗാംഗ്വാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി