പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ വാഹനത്തില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രതീകാത്മക ചിത്രം
India

ഓടുന്ന കാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; ഒപ്പമുണ്ടായിരുന്ന സ്ത്രീയെ തള്ളിയിട്ടു കൊലപ്പെടുത്തി

ഗ്രേറ്റര്‍ നോയിഡ നിവാസികളായ സന്ദീപ്, അമിത്,ഗാസിയാബാദ് നിവാസിയായ ഗൗരവ് എന്നിവരാണ് പ്രതികള്‍.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ വാഹനത്തില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ബുലന്ദ്ഷഹര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടി കാറില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.

പ്രതികള്‍ ഗ്രേറ്റര്‍ നോയിഡയില്‍ ജോലി വാഗ്ദാനം ചെയ്്ത് രണ്ട് സ്ത്രീകളെ കയറ്റുകയായിരുന്നുവെന്ന് ഇര പൊലീസിനോട് പറഞ്ഞു. ഇവര്‍ മദ്യപിച്ചിരുന്നു. ഗ്രേറ്റര്‍ നോയിഡ നിവാസികളായ സന്ദീപ്, അമിത്,ഗാസിയാബാദ് നിവാസിയായ ഗൗരവ് എന്നിവരാണ് പ്രതികള്‍. കാറിനുള്ളിലുണ്ടായ മല്‍പ്പിടിത്തതിനിടെ ഒരു പെണ്‍കുട്ടിയെ കാറിനുള്ളില്‍ നിന്ന് തള്ളിയിടുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ മരിച്ചു.

രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി നേരെ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന് പ്രതികളുടെ കാര്‍ വളഞ്ഞാണ് പൊലീസ് ഇവരെ പിടികൂടിയത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ പ്രതികളുടെ കാലില്‍ വെടിയേറ്റു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വഖഫ് ബോർഡിൽ സമവായം: കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ ധാരണ

അക്ഷരവെളിച്ചം പകരാൻ ചിറ്റൂർ തുഞ്ചൻ മഠം ഒരുങ്ങി; ആയിരത്തോളം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

'എൻ്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊല്ലാനാകില്ല'; ചർച്ചയായി സായ് പല്ലവിയുടെ വാക്കുകൾ

വരുന്നു ഇരട്ട ന്യൂനമര്‍ദ്ദം; ശനിയാഴ്ച വരെ പരക്കെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

'പാരീസ് ഉടൻ മുസ്ലിം നഗരമാകും'; ഫ്രാൻസിലെ കലാപത്തിൽ മാക്രോണിനെ കടന്നാക്രമിച്ച് ട്രംപ്