ഫയല്‍ ചിത്രം 
India

30 രൂപയെച്ചൊല്ലി തര്‍ക്കം; 17കാരനെ കഴുത്തു ഞെരിച്ചു കൊന്നു

മുപ്പതു രൂപയെച്ചൊല്ലി മൂന്നു പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ബാഘ്പാത് (ഉത്തര്‍പ്രദേശ്): മുപ്പതു രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പതിനേഴുകാരനെ കഴുത്തു ഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബാഘ്പാതിലാണ് സംഭവം. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

മുപ്പതു രൂപയെച്ചൊല്ലി മൂന്നു പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഋത്വിക് ആണ് മരിച്ചത്. ഇയാളുടെ ശരീരത്തില്‍ മറ്റു പരിക്കുകളില്ല. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

മരിച്ച ഋത്വിക്കിന്റെ ഗ്രാമത്തില്‍ തന്നെയുള്ളവരാണ് പ്രതികളെന്ന് ബരൗത് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT