കുട്ടികളെ ഉപേക്ഷിച്ച് 36 കാരി യാചകനൊപ്പം ഒളിച്ചോടി പ്രതീകാത്മക ചിത്രം
India

ആറു കുട്ടികളെ ഉപേക്ഷിച്ച് 36 കാരി യാചകനൊപ്പം ഒളിച്ചോടി; 'മാര്‍ക്കറ്റില്‍ പോയ' യുവതി ഇതുവരെ വന്നില്ലെന്ന് ഭര്‍ത്താവ്

രാജേശ്വരി എന്ന യുവതിയാണ് ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് യാചകനായ പുതിയ കാമുകനൊപ്പം പോയത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഭര്‍ത്താവിനെയും ആറു കുട്ടികളെയും ഉപേക്ഷിച്ച് യുവതി യാചകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. 36 കാരിയായ രാജേശ്വരി എന്ന യുവതിയാണ് ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് യാചകനായ പുതിയ കാമുകനൊപ്പം പോയത്. ഭര്‍ത്താവ് രാജു നല്‍കിയ തട്ടിക്കൊണ്ടുപോകല്‍ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ഹര്‍ദോയിയിലെ ഹര്‍പാല്‍പൂര്‍ ഏരിയയിലാണ് ഭാര്യ രാജേശ്വരിക്കും ആറു കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്നതെന്ന് 45 കാരനായ രാജു പരാതിയില്‍ പറയുന്നു. നാല്‍പ്പത്തഞ്ചുകാരനായ നന്‍ഹെ പണ്ഡിറ്റ് പലപ്പോഴും പ്രദേശത്ത് ഭിക്ഷ യാചിക്കാന്‍ വരുമായിരുന്നു. നാന്‍ഹെ പണ്ഡിറ്റ് പലപ്പോഴും രാജേശ്വരിയുമായി ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും അവര്‍ ഫോണിലൂടെയും സംസാരിച്ചിരുന്നുവെന്നും രാജു പരാതിയില്‍ പറയുന്നു.

'ജനുവരി മൂന്നിന് ഉച്ചയ്ക്ക് വസ്ത്രങ്ങളും പച്ചക്കറികളും വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്ന് മകളോട് പറഞ്ഞാണ് രാജേശ്വരി പോയത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എരുമയെ വിറ്റ പണം വീട്ടില്‍ സൂക്ഷിച്ചിരുന്നതും ഭാര്യ കൊണ്ടുപോയി. നാന്‍ഹെ പണ്ഡിറ്റ് ആണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നുവെന്നും രാജു പരാതിയില്‍ സൂചിപ്പിച്ചു.

നാന്‍ഹെ പണ്ഡിറ്റിനെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. യുവതിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് ഓഫീസര്‍ ശില്‍പ കുമാരി പറഞ്ഞു. ഭര്‍ത്താവിന്റെ പരാതിയില്‍ ഭാരതീയ ന്യായസംഹിത സെക്ഷന്‍ 87 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം