പ്രതീകാത്മക ചിത്രം 
India

കവര്‍ച്ചയ്ക്ക് പിന്നാലെ ട്രക്കിന് മുന്നിലേക്ക് തള്ളിയിട്ടു, ക്ഷണനേരം കൊണ്ട് എടുത്തുചാടി; മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടി, 26കാരിയുടെ ജീവന്മരണ പോരാട്ടം

ഉത്തര്‍പ്രദേശില്‍ ജീവന്‍ പണയം വെച്ചും മൊബൈല്‍ കവര്‍ച്ചക്കാരനെ പിടികൂടി 26കാരി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ജീവന്‍ പണയം വെച്ചും മൊബൈല്‍ കവര്‍ച്ചക്കാരനെ പിടികൂടി 26കാരി. മൊബൈല്‍ കവര്‍ന്ന ശേഷം മോഷ്ടാവ് ട്രക്കിന് മുന്നിലേക്ക് തള്ളിയിട്ടു. നിമിഷ നേരം കൊണ്ട് ട്രക്കിന് മുന്നില്‍ നിന്ന് എടുത്തുചാടിയത് കൊണ്ട് ജീവന്‍ രക്ഷപ്പെട്ടു. എന്നിട്ടും പിന്മാറാന്‍ തയ്യാറായില്ല. മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടിയാണ് 26കാരി വാര്‍ത്തകളില്‍ നിറഞ്ഞത്.

യുപി ബുലന്ദ്ഷഹറില്‍ ശനിയാഴ്ചയാണ് സംഭവം. വഴിയാത്രക്കാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് 26കാരി പറയുന്നു.റോഡിലൂടെ നടന്നുപോകുന്നതിനിടെ പിന്നിലൂടെയായിരുന്നു ആക്രമണം. മൊബൈല്‍ ഫോണ്‍ കവര്‍ന്ന മോഷ്ടാവ്, തന്നെ റോഡിലേക്ക് തള്ളിയിട്ടു. ട്രക്കിന്റെ മുന്നിലേക്കാണ് വീണത്. നിമിഷ നേരം കൊണ്ട് എടുത്തുചാടിയത് കൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയെന്ന് മീന പറയുന്നു. കോളജിലാണ് മീന ജോലി ചെയ്യുന്നത്.

എന്നാല്‍ പിന്മാറാന്‍ മീന കൂട്ടാക്കിയില്ല. പിന്തുടര്‍ന്ന് ചെന്ന് മോഷ്ടാവിനെ ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് വഴിയാത്രക്കാരുടെ സഹായത്തോടെ പൊലീസിന് കൈമാറി. റോഡിലൂടെ വലിച്ചിഴച്ചാണ് യുവാവിനെ പൊലീസിന് കൈമാറിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍