പ്രതീകാത്മക ചിത്രം 
India

ഏറെനാള്‍ പ്രാര്‍ഥിച്ചിട്ടും കല്യാണം നടന്നില്ല; 27കാരന്‍ ശിവലിംഗം മോഷ്ടിച്ചു; അറസ്റ്റില്‍

കഴിഞ്ഞ ദിവസം ഭക്തര്‍ ദര്‍ശനത്തിന് എത്തിയപ്പോഴാണ് ശിവലിംഗം മോഷണം പോയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഏറെ നാള്‍ പ്രാര്‍ഥിച്ചിട്ടും  വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് യുവാവ് ശിവലിംഗം മോഷ്ടിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംഭി ജില്ലയിലെ ഭൈറോ ബാബ ക്ഷേത്രത്തില്‍ നിന്നാണ് ശിവലിംഗം മോഷണം പോയത്.

കഴിഞ്ഞ ദിവസം ഭക്തര്‍ ദര്‍ശനത്തിന് എത്തിയപ്പോഴാണ് ശിവലിംഗം മോഷണം പോയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തിനിടെ ഇന്നലെ, പ്രതി ഛോട്ടുവിനെ പൊലീസ് പിടികൂടി. മോഷ്ടിച്ച ശിവലിംഗവും പൊലീസ് കണ്ടെടുത്തു. 

കുറ്റം സമ്മതിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തതായി പൊലീസ് പറഞ്ഞു. സാവന്‍ മാസത്തില്‍ തന്റെ വിവാഹം നടക്കാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടും വിവാഹം നടക്കാത്തതിനാലുള്ള മനോവിഷമത്തിലാണ് ശിവലിംഗം മോഷ്ടിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT