പ്രതീകാത്മക ചിത്രം 
India

കാമുകി മറ്റൊരാളെ കല്യാണം കഴിച്ചു, 15കാരനെ ക്രൂരമായി കൊലപ്പെടുത്തി; 'യുവതിയുടെ അമ്മാവന്‍ അമ്മയെ ബലാത്സംഗം ചെയ്തു', യുവാവിന്റെ പ്രതികാരത്തിന് പിന്നില്‍ 

മഹാരാഷ്ട്രയില്‍ യുവാവ് 15കാരനെ ക്രൂരമായി കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ യുവാവ് 15കാരനെ ക്രൂരമായി കൊലപ്പെടുത്തി. കല്ല് കൊണ്ട് ഇടിച്ച ശേഷം ഞരമ്പ് മുറിച്ച് കൊലപ്പെടുത്തുകായിരുന്നുവെന്ന് പൊലീസ് പറയുന്നു.കാമുകിയെ മറ്റൊരാളെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചതിന് യുവതിയുടെ വീട്ടുകാരോട് പ്രതി പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പുനെയിലാണ് സംഭവം. കാമുകിയുടെ ബന്ധുവായ 15കാരന്‍ രാജ് പാണ്ഡ്യയാണ് കൊല്ലപ്പെട്ടത്. കാമുകി വാരാണസി സ്വദേശിയെ വിവാഹം ചെയ്തതാണ് പ്രകോപനത്തിന് കാരണം. കാമുകിയുടെ കുടുംബത്തോട് പ്രതികാരം ചെയ്യാന്‍ പ്രതി സൂരജ് സാഹു 15കാരനെ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

യുവതിയുമായി പ്രണയത്തിലായിരുന്നു സൂരജ് സാഹു. അതിനിടെയാണ് കാമുകിയുടെ കല്യാണം നടന്നത്. ഇതില്‍ കുപിതനായ സൂരജ് യുവതിയുടെ കുടുംബത്തോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയ ശേഷം, രാജ് പാണ്ഡ്യയുടെ അമ്മാവനെ തല വെട്ടിമാറ്റിയ നിലയില്‍ കാണണമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ് പാണ്ഡ്യയുടെ അമ്മാവന്‍ ആറുവര്‍ഷം മുഴുവന്‍ തന്റെ അമ്മയെ ബലാത്സംഗം ചെയ്തതായും സൂരജ് ആരോപിക്കുന്നു. വ്യാജ അപകടം ഉണ്ടാക്കി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായും സൂരജ് ആരോപിക്കുന്നു. 

കുടുംബവുമായുള്ള സംഭാഷണത്തിനിടെ, രാജ് പാണ്ഡ്യ തന്നെ രക്ഷിക്കണമെന്ന് അമ്മയോട് കേണപേക്ഷിക്കുന്നത് പുറത്തുവന്നിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും 15കാരനെ രക്ഷിക്കാന്‍ സാധിച്ചില്ല. 

15കാരനെ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന്റെ തുടക്കത്തില്‍ കൗമാരക്കാരനെ കൊലപ്പെടുത്തിയ കാര്യം സൂരജ് വെളിപ്പെടുത്തിയിരുന്നില്ല. വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടുന്നത്. കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ സൂരജ് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം