പ്രതീകാത്മക ചിത്രം 
India

ഗൃഹപാഠം ചെയ്ത് തീര്‍ത്തില്ല, എട്ടുവയസുകാരനെ ഫാനില്‍ തലകീഴായി തൂക്കിയിട്ടു, അച്ഛന്റെ കൊടുംക്രൂരത

അച്ഛന്‍ മകനെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഗൃഹപാഠം ചെയ്ത് തീര്‍ക്കാത്തതിന് എട്ടുവയസുകാരനെ ഫാനിന്റെ ഹുക്കില്‍ തലകീഴായി തൂക്കിയിട്ട് അച്ഛന്റെ ക്രൂരത. അച്ഛന്‍ മകനെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.  

ബുണ്ടി ജില്ലയിലെ ദാബിയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ എട്ടുവയസുകാരനും അമ്മയും ചിറ്റോര്‍ഗണ്ഡിലെ അമ്മാവന്റെ വീട്ടില്‍ പോയി. കുട്ടിയെ ഉപദ്രവിക്കുന്ന വീഡിയോ അമ്മാവനെ കാണിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിയുടെ അമ്മാവന്‍ ചൈല്‍ഡ് ലൈനിനെ ഉടന്‍ തന്നെ വിവരം അറിയിച്ചു.

ഗൃഹപാഠം ചെയ്ത് തീര്‍ക്കാത്തതിലുള്ള ദേഷ്യമാണ് അച്ഛന്റെ പ്രകോപനത്തിന് കാരണം. ഫാനിന്റെ ഹുക്കില്‍ എട്ടുവയസുകാരനെ തലകീഴായി തൂക്കിയിടുകയായിരുന്നു. കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു. എട്ടുവയസുകാരനെ വടി ഉപയോഗിച്ച് തല്ലാന്‍ മുതിര്‍ന്നെങ്കിലും അമ്മ തടഞ്ഞു.

നവംബര്‍ 17നാണ് സംഭവം നടന്നത്. തന്നെ ഫാനില്‍ തലകീഴായി തൂക്കിയിടരുതെന്ന്് കുഞ്ഞ് കേണപേക്ഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.കുട്ടിയെ ഫാനില്‍ തൂക്കിയിടാന്‍ ഭര്‍ത്താവിനെ ഭാര്യ സഹായിക്കുന്നത് വീഡിയോയില്‍ കാണാം. ഭര്‍ത്താവിന്റെ ക്രൂരത പുറത്തുകൊണ്ടുവരുന്നതിനാണ് സഹായിച്ചത്. ഭര്‍ത്താവിനെ സഹായിക്കുന്നു എന്ന വ്യാജേന വാതിലില്‍ ഒളിക്യാമറ വച്ചാണ് വീഡിയോ ചിത്രീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT