പ്രതീകാത്മക ചിത്രം 
India

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ദേഷ്യം വന്നു; ഒന്നര വയസുകാരനെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു 

ബിഹാറില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു. ഒന്നര വയസ് മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കത്തിയാര്‍ ജില്ലയിലാണ് സംഭവം. 24കാരനായ മുന്നാ മണ്ഡലാണ് കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നതെന്ന് പൊലീസ് പറയുന്നു. പാല് കൊടുക്കുന്നതിന് പകരം വിഷം നല്‍കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുഞ്ഞ് കരയുന്ന സമയത്ത് അമ്മ പൂനം ദേവി വീട്ടില്‍ ഉണ്ടായിരുന്നില്ല. മുന്നാ മണ്ഡല്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുഞ്ഞ് നിരന്തരമായി കരഞ്ഞതോടെ, ദേഷ്യം വന്ന മുന്നാ മണ്ഡല്‍ കുട്ടിക്ക് വിഷം നല്‍കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ മുന്നാ മണ്ഡല്‍ ഒളിവിലാണ്. പ്രതിയെ പിടികൂടുന്നതിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പൂനം ദേവി വീട്ടില്‍ തിരിച്ചെത്തി നോക്കുമ്പോള്‍ കുഞ്ഞിന് അനക്കമില്ല എന്ന് മനസിലായതോടെ ഭര്‍ത്താവിനോട് കാര്യം ചോദിച്ചു. കുഞ്ഞിന് വിഷം നല്‍കിയ കാര്യം ഭര്‍ത്താവ് ഏറ്റുപറഞ്ഞു. ഉടന്‍ തന്നെ ദേവി ഒച്ചവെച്ച് ആളെ കൂട്ടുകയും ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞ് മരിച്ചതായി പൊലീസ് പറയുന്നു. പൂനം ദേവി നല്‍കിയ പരാതിയില്‍ പൊലീസ്് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം