Mary Millben with modi 
India

'പ്രധാനമന്ത്രിയാകാനുള്ള ബുദ്ധിയില്ല', രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് യുഎസ് ഗായിക

മോദി ട്രംപിനെ ഭയക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് മറുപടിയായാണ് ഗായികയുടെ പ്രതികരണം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ നിരന്തരം വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ യുഎസ് ഗായിക മേരി മില്‍ബെന്‍. നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ 'ഐ ഹേറ്റ് ഇന്ത്യ ടൂര്‍' എന്ന പരാമര്‍ശത്തിന്റെ പിന്നാലെയാണ് മേരി മില്‍ബെന്നിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള ബുദ്ധിയില്ലെന്നുള്‍പ്പെടെയാണ് ഗായികയുടെ പരിഹാസം. മോദി ട്രംപിനെ ഭയക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് മറുപടിയായാണ് ഗായികയുടെ പ്രതികരണം.

നേരത്തെ, പലതവണ മോദിയെ പ്രശംസയുമായി രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് മില്‍ബെന്‍. ഇത്തവണ പങ്കുവച്ച പോസ്റ്റിലും മോദിയെ അവര്‍ പ്രശംസയില്‍ പൊതിയുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പോലും മോദിക്ക് ഭയമില്ലെന്നും ഏറ്റവും പുതിയ പ്രതികരണത്തില്‍ അവര്‍ പറയുന്നു. രാഹുല്‍ഗാന്ധി, നിങ്ങള്‍ക്ക് തെറ്റിപ്പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ട്രംപിനെ ഭയപ്പെടുന്നില്ല. യുഎസുമായി അദ്ദേഹം നടത്തുന്നത് തന്ത്രപരമായ നയതന്ത്രമാണെന്നും അവര്‍ പറയുന്നു.

' ട്രംപ് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുപോലെ നരേന്ദ്ര മോദിയും ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ കാര്യങ്ങള്‍ ചെയ്യുന്നു. അതിനെ ഞാന്‍ അഭിനന്ദിക്കുന്നു. അതാണ് രാഷ്ട്രത്തലവന്മാര്‍ ചെയ്യുന്നത്. ഇരു നേതാക്കളും അവരുടെ രാജ്യങ്ങള്‍ക്ക് നല്ലതാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു നേതൃത്വത്തെ മനസിലാക്കുന്നതിനും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുമുള്ള ബുദ്ധിശക്തി ഇല്ലാത്തതിനാലും രാഹുല്‍ ഗാന്ധി അത് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഗായിക എക്സ് പോസ്റ്റിലൂടെ പറഞ്ഞുവയ്ക്കുന്നു.

യുഎസ് സന്ദശത്തിനിടെ 2023ല്‍ ആയിരുന്നു ആദ്യത്തെ മില്‍ബെന്‍ നരേന്ദ്ര മോദി കൂടിക്കാഴ്ച. അന്ന് ഇന്ത്യയുടെ ദേശീയ ഗാനം പാടിയ മില്‍ബെന്‍ പ്രധാനമന്ത്രിയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തില്‍ വലിയ ജനശ്രദ്ധ നേടിയ സംഭവമായിരുന്നു ഇത്.

US singer Mary Millben on defended Prime Minister Narendra Modi after Congress leader Rahul Gandhi alleged that the PM was frightened of Trump.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT