പ്രതീകാത്മക ചിത്രം 
India

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ശീലമാക്കണം; കര്‍ണാടക മന്ത്രി

ശു സംരക്ഷണത്തിന്റെ ഭാ​ഗമായി ​ഗോമൂത്രവും ചാണകവും ഉപയോ​ഗിച്ച നിർമ്മിച്ച ഉത്പന്നങ്ങൾ ഉപയോ​ഗിക്കാൻ ശീലിക്കണമെന്ന് മന്ത്രി പ്രഭു ചൗഹാൻ

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: പശു സംരക്ഷണത്തിന്റെ ഭാ​ഗമായി ​ഗോമൂത്രവും ചാണകവും ഉപയോ​ഗിച്ച നിർമ്മിച്ച ഉത്പന്നങ്ങൾ ഉപയോ​ഗിക്കാൻ ശീലിക്കണമെന്ന് 
​കർണാടക മൃഗസംരക്ഷണ-ഹജ്ജ്​ വഖഫ്​ മന്ത്രി പ്രഭു ചൗഹാൻ. സംസ്ഥാനത്ത്​ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ നിയമം ഓർഡിനൻസിലൂടെ പ്രാബല്യത്തിൽ വന്നതിന്​ പിന്നാലെയാണ്​ വകുപ്പ്​ മന്ത്രിയുടെ പ്രതികരണം

ഗോമൂത്രം, ചാണകത്തിരികൾ, നെയ്യ്​, പഞ്ചഗവ്യ മരുന്നുകൾ, ചാണകസോപ്പ്​, ഷാമ്പൂ, ത്വഗ്​​ലേപനം തുടങ്ങി വിവിധ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണെന്നും ഇവ ജനങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോമൂത്രം, ചാണകം, പാൽ, തൈര്​, നെയ്യ്​ എന്നിവ ചേർത്ത പഞ്ചഗവ്യം സ്ഥിരമായി ഉപയോഗിക്കുന്നത്​ ശരീരത്തിലെ വിഷാംശം കളയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങൾക്കിടയിൽ ബോധവത്​കരണത്തിനായി ഇത്തരം ഉപോൽപന്നങ്ങൾ സംബന്ധിച്ച്​ കാര്യമായ ഗവേഷണത്തിന്​ സർക്കാർ മുൻകൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന പശുക്കളുടെ മേൽനോട്ടം വഹിക്കാൻ തയാറുള്ളവർ സർക്കാറിന്​ സഹായകരമായി മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

സംസ്ഥാനത്ത് പശു, പശുക്കിടാവ്, കാള, 13 വയസ്സിൽ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വിൽക്കുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയത്. 13 വയസ്സിന് മുകളിലുള്ള പോത്തുകളെ വെറ്ററിനറി ഓഫിസറുടെയോ അധികാരികളുടെയോ അനുമതിയോടെ അറുക്കാൻ അനുമതിയുണ്ട്​. നിയമം ലംഘിക്കുന്നവർക്ക്​ മൂന്നു മുതൽ ഏഴു വർഷം വരെ തടവും അരലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയുമാണ്​ ശിക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT