വാക്‌സിന്‍ കുത്തിവെയ്ക്കുന്നു, ഫയല്‍ ചിത്രം 
India

ബൂത്ത് തലം മുതല്‍ കോവിഡ് വാക്‌സിന്‍ ക്യാംപുമായി ബിജെപി; ഉത്തര്‍പ്രദേശില്‍ 'അപ്‌നാ ബൂത്ത് - വാക്‌സിനേഷന്‍ യുക്ത'

മൂന്ന് ദിവസത്തെ പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുമായി ബിജെപി.

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍  മൂന്ന് ദിവസത്തെ പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുമായി ബിജെപി. 'അപ്‌നാ ബൂത്ത് - വാക്‌സിനേഷന്‍ യുക്ത' എന്ന പേരിലാണ് വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിക്കുക. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് ക്യാംപ്.

കോവിഡ് പകര്‍ച്ചവ്യാധിക്കെതിരെ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് പറ്ഞ്ഞു. പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും പ്രതിരോധകുത്തിവയ്പ് നടത്താന്‍ പ്രേരിപ്പിക്കുന്നതിനുമാണ് പ്രത്യേകം വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഴുവന്‍ വാക്‌സിനേഷന്‍ ക്യാംപില്‍ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു.

ബൂത്ത് തലത്തില്‍ മൂന്ന് ദിവസം നടക്കുന്ന ക്യാംപില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തരും പങ്കെടുക്കണമെന്ന് വാക്‌സിനേഷന്‍ പരിപാടിയുടെ കോ- ഓഡിനേറ്റേര്‍ സുബ്രത് പതക് പറഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും വാക്‌സിന്‍ എടുക്കുന്നതിനായി ആളുകളെ സഹായിക്കാനായി രണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

പാലക്കാട് എലിവിഷം ഉള്ളില്‍ചെന്ന് യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

എട്ടുമണിയോടെ പിന്‍വശത്തു കൂടി വീടിനുള്ളില്‍ കയറി, തക്കം പാര്‍ത്ത് ഒളിച്ചിരുന്നു; 16 കാരിയെ കൊന്നത് വന്‍ ആസൂത്രണത്തോടെയെന്ന് പൊലീസ്

അയ്യനെ കണ്ട് ആയിരങ്ങള്‍, വിഷുക്കണി ദര്‍ശിച്ച് സായൂജ്യം; ശനിയാഴ്ച നടയടക്കും

SCROLL FOR NEXT